പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ട് രണ്ട് മാസം; കേറ്റ് മിഡില്‍ടണ്‍ എവിടെപ്പോയെന്ന് സോഷ്യല്‍ മീഡിയ

ബ്രിട്ടീഷ് രാജകുമാരി കേറ്റ് മിഡില്‍ടണ്‍ എവിടെപ്പോയി? അതന്വേഷിക്കുന്ന തിരക്കിലാണിപ്പോള്‍ സോഷ്യല്‍ മീഡിയ. വില്ല്യം രാജകുമാരന്റെ ഭാര്യയും ഡച്ചസ് ഓഫ് കേംബ്രിജുമായ കേറ്റ് മിഡില്‍ടണ്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ട് രണ്ട് മാസമായി. ഉദരസംബന്ധമായ പ്രശ്‌നത്തെ തുടര്‍ന്ന് രാജകുമാരി ശസ്ത്രക്രിയക്ക് വിധേയയായെന്നും ഈസ്റ്ററിന് ശേഷം മാത്രമേ പൊതുപരിപാടികളില്‍ പങ്കെടുക്കുകയുള്ളൂവെന്നും രാജകുടുംബം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഈ ഒരു കാരണത്തിന്റെ പേരില്‍ കേറ്റ് മിഡില്‍ടണ്‍ മാറി നില്‍ക്കില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ചര്‍ച്ച ചെയ്യുന്നത്. കുഞ്ഞിന് ജന്മം നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ മോഡലിനെപ്പോലെ ആശുപത്രിക്ക് മുന്നില്‍ ചിരിച്ചുനിന്ന കേറ്റിന് ശസ്ത്രക്രിയക്ക് ശേഷം സുഖപ്പെടാന്‍ മാസങ്ങള്‍ വേണമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്ന് ആളുകള്‍ അഭിപ്രായപ്പെടുന്നു.
കേറ്റിന്റെ ഒരു ഫോട്ടോ പോലും പുറത്തുവിടാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിലര്‍ ചോദിക്കുന്നു. ശസ്ത്രക്രിയക്കിടെ കേറ്റിന് ബോധം നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നും അതിനാലാണ് ഇത്രയും സമയമെടുക്കുന്നതെന്നും മറ്റൊരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
സ്പാനിഷ് ടിവി ഷോ അവതാരകയും മാധ്യമപ്രവര്‍ത്തകയുമായ കൊന്‍ച കലേജയും ഇക്കാര്യം ആരോപിച്ചു. 'ശസ്ത്രക്രിയക്ക് ശേഷം കേറ്റിന് ബോധം നഷ്ടപ്പെട്ടു. അവരിപ്പോള്‍ കോമയിലാണുള്ളത്. കൃത്രിമ ഓക്‌സിജന്റെ സഹായത്തിലാണ് കേറ്റ് ഇപ്പോഴുള്ളത്.' കൊന്‍ച ആരോപിക്കുന്നു.
ഉദരശസ്ത്രക്രിയ കഴിഞ്ഞ് കേറ്റ് വിശ്രമത്തിലാണെന്നും സുഖമായിരിക്കുന്നുവെന്നും ഫെബ്രുവരി 27ന് കൊട്ടാരം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ശസ്ത്രക്രിയ്ക്ക് ശേഷം 14 ദിവസം കേറ്റ് ആശുപത്രിയില്‍ ചെലവഴിച്ചതായി ജനുവരി 17-ന് പുറത്തുവിട്ട പ്രസ്താവനയിലും വ്യക്തമാക്കുന്നു.
Content Highlights: kate middletons two months absence after surgery