കന്യെ വെസ്റ്റ് ആദ്യമായി ഇന്ത്യയിലേക്ക്; ഡൽഹിയിൽ സംഗീതവിരുന്ന്

#Movie desk
കെൻയെ വെസ്റ്റ്| ഫോട്ടോ: gettyimages
കെൻയെ വെസ്റ്റ്| ഫോട്ടോ: gettyimages

ലോകപ്രശസ്ത അമേരിക്കൻ റാപ്പറും സംഗീതജ്ഞനുമായ കന്യെ വെസ്റ്റ് ആദ്യമായി ഇന്ത്യയിൽ സംഗീത പരിപാടി അവതരിപ്പിക്കുന്നു. മാർച്ച് 29-ന് ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് കൺസേർട്ട് . സംഘാടകരായ വൈറ്റ് ഫോക്സ്, വിസ്‌ക്രാഫ്റ്റ് ഇന്റർനാഷണൽ എന്നിവരാണ് വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.

അത്യാധുനിക ശബ്ദസംവിധാനങ്ങളും സിനിമാറ്റിക് വിഷ്വലുകളും ഉൾപ്പെടുത്തിയ കൂറ്റൻ വേദിയിലായിരിക്കും കന്യെ വെസ്റ്റിന്റെ പ്രകടനം. അദ്ദേഹത്തിന്റെ കരിയറിലെ ആദ്യകാല സൂപ്പർഹിറ്റ് ഗാനങ്ങൾ മുതൽ പുതിയ ആൽബങ്ങളിലെ പാട്ടുകൾ വരെ ഉൾപ്പെടുത്തിയ പ്രത്യേക ലിസ്റ്റാണ് ആരാധകർക്കായി ഒരുക്കിയിരിക്കുന്നത്.

ഫെബ്രുവരി 18-ന് വൈകുന്നേരം നാല് മണി മുതൽ സൊമാറ്റോയുടെ ഡിസ്ട്രിക്ട് ബൈ സൊമാറ്റോ പ്ലാറ്റ്‌ഫോം വഴി ടിക്കറ്റുകൾ ലഭ്യമാകും. 24 ഗ്രാമി അവാർഡുകൾ നേടിയിട്ടുള്ള കന്യെ വെസ്റ്റ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. മുൻപ് ട്രാവിസ് സ്കോട്ട്, എഡ് ഷീരൻ തുടങ്ങിയ ലോകപ്രശസ്ത താരങ്ങൾ സംഗീത പരിപാടികൾ അവതരിപ്പിച്ച അതേ വേദിയിലാണ് കന്യെ വെസ്റ്റും എത്തുന്നത്. 

Content Highlights: Rapper Kanye West (Ye) performs live in India for the first time!