കറുപ്പ് മിനി ഡ്രസ്സില്‍ ആലിയ,രാജകുമാരിയെപ്പോലെ സുഹാന; താരനിബിഡമായി ഷാരൂഖിന്റെ പിറന്നാളാഘോഷം

ആലിയ ഭട്ട്/ സുഹാന ഖാന്‍ | Photo: instagram/ alia bhatt
ആലിയ ഭട്ട്/ സുഹാന ഖാന്‍ | Photo: instagram/ alia bhatt

പിറന്നാള്‍ ആഘോഷം ഗംഭീരമാക്കി ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് ഖാന്‍. മുംബൈയിലെ സ്വന്തം വീടായ മന്നത്തിലാണ് ഷാരൂഖ് പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചത്. താരനിബിഡമായ പരിപാടിയില്‍ നിരവധി സെലിബ്രിറ്റികള്‍ പങ്കെടുത്തു.

ക്രിക്കറ്റ് താരം എംഎസ് ധോനി, ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിങ്ങ്, കരീന കപൂര്‍, കരിഷ്മ കപൂര്‍, സല്‍മാന്‍ ഖാന്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര, കിയാര അദ്വാനി, ജാന്‍വി കപൂര്‍, നവ്യ നവേലി നന്ദ തുടങ്ങി നിരവധി പേരാണ് പങ്കെടുത്തത്.  

ഭര്‍ത്താവ് രണ്‍ബീറിനൊപ്പം കറുപ്പ് മിനി ഡ്രസ്സ് അണിഞ്ഞെത്തിയ ആലിയ പരിപാടിയിലെ ശ്രദ്ധാകേന്ദ്രമായി. സ്ട്രാപ്‌ലെസ് ആയ ഈ മിനി ഡ്രസ്സിന്റെ പ്രത്യേകത കോര്‍സെറ്റ് ബസ്റ്റിയറോട് കൂടിയ നെക്ക്‌ലൈനാണ്. ഇതിനൊപ്പം താരം സ്റ്റഡ് ഇയര്‍ റിങ്ങും ധരിച്ചു. അലസമായി അഴിച്ചിട്ട രീതിയിലാണ് മുടി സ്റ്റൈല്‍ ചെയ്തത്. 

ഷാരൂഖിന്റെ മകള്‍ സുഹാന ഖാന്‍ ഒരു രാജകുമാരിയെപ്പോലെയാണ് ചടങ്ങിനെത്തിയത്. പിങ്ക് നിറത്തിലുള്ള തിളങ്ങുന്ന ഗൗണായിരുന്നു സുഹാനയുടെ ഔട്ട്ഫിറ്റ്. ഇതിനൊപ്പം ഡയമണ്ട് നെക്ക്‌ളേസും കമ്മലും തിരഞ്ഞെടുത്തു. 

നേരത്തെ ഷാരൂഖിന്റെ 58-ാം പിറന്നാള്‍ ആഘോഷത്തിന് മുന്നോടിയായി നിരവധി ആരാധകര്‍ മന്നത്തിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. ഇവരെ കണ്ട് ആശംസകള്‍ക്ക് നന്ദി പറയുന്ന ഷാരൂഖിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. 


 

Content Highlights: inside photos and videos from shah rukh khans grand birthday bash