മുത്തശ്ശിയുടെ വീട്ടിൽ നിന്ന് പഠിച്ചു, ഇന്ന് മുത്തശ്ശിക്കൊപ്പം പൈലറ്റായി വിമാനയാത്ര; വൈറൽ വീഡിയോ

വൈറല്‍ വീഡിയോയില്‍ നിന്ന്‌| Photo: instagram/ livininversatility
വൈറല്‍ വീഡിയോയില്‍ നിന്ന്‌| Photo: instagram/ livininversatility

സോഷ്യൽ മീഡിയയിൽ ആളുകൾ പങ്കുവെയ്ക്കുന്ന പല വീഡിയോകളും നമ്മുടെ മനസിൽ ഇടം നേടാറുണ്ട്. അത്തരത്തിൽ താൻ ക്യാപ്റ്റനായ വിമാനത്തിൽ മുത്തശ്ശിയേയും കൂട്ടി യാത്ര ചെയ്തതിന്റെ ഹൃദയസ്പർശിയായ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഒരു യുവതി. പൈലറ്റ് ആയ ശ്രുതിയാണ് മുത്തശ്ശിയോടൊപ്പമുള്ള ഫ്‌ളൈറ്റ് യാത്രയുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

അതിനൊപ്പം മനോഹരമായ ഒരു കുറിപ്പും ശ്രുതി ചേർത്തിട്ടുണ്ട്. 15 വർഷം മുമ്പ് ഇന്ദിരാഗാന്ധി സർവകലാശാലയിൽ പഠിക്കുമ്പോൾ മുത്തശ്ശിയോടൊപ്പമായിരുന്നു താമസമെന്നും ആ കാലം ഏറെ ഇഷ്ടമാണെന്നും ശ്രുതി പറയുന്നു. മുത്തശ്ശി ആദ്യമായാണ് വിമാനയാത്ര ചെയ്യുന്നത്. പുണെയിൽ നിന്ന് ദില്ലിയിലേക്കായിരുന്നു യാത്ര.

വിമാനം പറന്നുയരുന്നതിന് മുമ്പ് യാത്രക്കാരുമായി സംവദിക്കവെ തന്റെ മുത്തശ്ശിയും കൂടെയുണ്ടെന്ന് ശ്രുതി മറ്റ് യാത്രക്കാരോട് പറയുന്നത് വീഡിയോയിൽ കാണാം. അത് തന്റെ കൊച്ചുമകളാണെന്ന് മുത്തശ്ശി അടുത്തിരിക്കുന്ന യാത്രക്കാരോട് പറയുന്നതും വീഡിയോയിൽ കാണാം.

ഈ വീഡിയോയ്ക്ക് താഴെ ഒട്ടേറെപ്പേരാണ് കമന്റ് ചെയ്തത്. തങ്ങളുടെ മുത്തശ്ശിമാരെ ഓരോരുത്തരും എത്രമാത്രം സ്‌നേഹിക്കുന്നുവെന്നും ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണ് ഇതെന്നും ചിലർ കുറിച്ചു. ഇത്തരമൊരു അനുഭവം മുത്തശ്ശിക്ക് സമ്മാനിച്ച ശ്രുതിയെ അഭിനന്ദിച്ചും കമന്റുകളുണ്ട്.

Content Highlights: An IndiGo pilot flew her grandmother from Pune to Delhi in a full-circle moment., The pilot trained for her career while staying at her grandmother's home 15 years ago., The viral video highlights the emotional connection between personal success and family support