ലോഗോകള്‍ മനഃപാഠമാക്കി രമ്യ സ്വന്തമാക്കിയത് ലോക റെക്കോഡ്

രമ്യാ ശ്യാം
രമ്യാ ശ്യാം

ലോഗോകള്‍ ഓര്‍ത്തുപറഞ്ഞ് രമ്യ നേടിയത് ഗിന്നസ് ലോക റെക്കോഡ്. ഒരു മിനിട്ടിനുള്ളില്‍ 116 കമ്പനികളുടെ ലോഗോകള്‍ കണ്ടുപറഞ്ഞാണ് വട്ടിയൂര്‍ക്കാവ്, സൂര്യാനഗര്‍, ദക്ഷിണയിലെ എസ്. രമ്യാ ശ്യാം ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയത്.

ടെക്‌നോപാര്‍ക്കിലെ ജീവനക്കാരിയായ രമ്യയുടെ ഈ നേട്ടത്തിന് പ്രചോദമായത് അടുത്ത സുഹൃത്താണ്. 500 കമ്പനികളുടെ ലോഗോകളാണ് ചുരുങ്ങിയ സമയത്തിനിടെ രമ്യ മനഃപാഠമാക്കിയത്.

ജോലിത്തിരക്കിനും വീട്ടു കാര്യങ്ങള്‍ക്കുമിടയില്‍ ആദ്യം സമയം കണ്ടെത്താന്‍ കുറച്ചു ബുദ്ധിമുട്ടിയിരുന്നു. ഒടുവില്‍ രാവുംപകലുമെന്നില്ലാതെ പരിശ്രമം നടത്തി. പരിശീലനത്തിന്റെ ആദ്യഘട്ടം വളരെ നന്നായി കടന്നുപോയി. രണ്ടാം ഘട്ടം കുറച്ചു കാഠിന്യമേറിയതായിരുന്നു. മാനസിക സമ്മര്‍ദവും ഉറക്കക്കു റവും ഉണ്ടായി. ഈ സമയത്ത് യോഗ പരിശീലനം വരെ നടത്തേണ്ടിവന്നു വെന്ന് രമ്യ പറയുന്നു.

പരിശീലന സമയത്തൊക്കെ പരമാവധി 95 ലോഗോകള്‍ മാത്രമേ തിരിച്ചറിയാന്‍ സാധിച്ചിരുന്നുള്ളു. എന്നാല്‍ മത്സരസമയത്ത് 116 ലോഗോയാണ് രമ്യ തിരിച്ചറിഞ്ഞത്.

ഓസ്‌ട്രേലിയന്‍ പൗരന്റെ റെക്കോഡിനെയാണ് രമ്യ മറി കടന്നത്. ഫിസിയോ തെറാപ്പിസ്റ്റായ രാഹുലാണ് ഭര്‍ത്താവ്. മകന്‍: മാനവ്.

Content Highlights: Ramya Shyam from India breaks a Guinness World Record by identifying 116 company logos in one minute. Read about her inspiring achievement.