പിറന്നാൾ കെയ്ക്കിന്റെ ആദ്യ കഷ്ണം കാമുകി 'ബെസ്റ്റി'ക്ക് നൽകി; അലങ്കാരങ്ങൾ നശിപ്പിച്ച് കാമുകൻ

സോഷ്യൽ മീഡിയയിൽ ചർച്ചയായി ഒരു പിറന്നാളാഘോഷം. കാമുകിക്കായി കാമുകൻ ഒരുക്കിയ ഒരു പിറന്നാൾ ആഘോഷത്തിന്റെ വീഡിയോയാണ് നിമിഷനേരത്തിനുള്ളിൽ വൈറലായത്. കെയ്ക്ക് മുറിച്ച് ആദ്യ കഷ്ണം കാമുകി കാമുകന് നൽകുന്നതിന് പകരം കൂട്ടുകാരന് നൽകുകയായിരുന്നു. ഇതോടെ ദേഷ്യപ്പെട്ട കാമുകൻ അലങ്കാരങ്ങൾ വലിച്ച് താഴെയിടുകയും ആഘോഷം നശിപ്പിക്കുകയും ചെയ്തു.
കാമുകിക്ക് സർപ്രൈസായാണ് കാമുകൻ പാർട്ടി ഒരുക്കിയത്. ഇതിനായി ബലൂണുകളും ലൈറ്റുകളും പ്രത്യേകം തയ്യാറാക്കിയിരുന്നു. അടുത്ത കൂട്ടുകാരേയും ആഘോഷത്തിൽ പങ്കെടുക്കാൻ വിളിച്ചു. എന്നാൽ കെയ്ക്ക് മുറിച്ചപ്പോൾ കാമുകി കാമുകനെ പരിഗണിച്ചതേയില്ല. ആദ്യ കഷ്ണം ബെസ്റ്റ് ഫ്രണ്ടിന് നൽകി. ഇതോടെ കാമുകന് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
കാമുകൻ അലങ്കാരങ്ങൾ ബലമായി വലിച്ചു താഴെയിടുമ്പോൾ അതിഥികളെല്ലാം അമ്പരപ്പോടെ നോക്കിനിൽക്കുന്നത് വീഡിയോയിൽ കാണാം. എല്ലാവരും ആശയക്കുഴപ്പത്തിലാകുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വേഗത്തിൽ പ്രചരിച്ചു. കാമുകനെ പിന്തുണച്ചും വിമർശിച്ചും ഒട്ടേറെപ്പേർ കമന്റും ചെയ്തു. കാമുകന്റെ പെരുമാറ്റം പക്വതയില്ലാത്തതാണെന്നും അയാൾ റിലേഷൻഷിപ്പിൽ 'റെഡ് ഫ്‌ളാഗ്' ആണെന്നും ചിലർ കുറിച്ചു. കാമുകി ചെയ്തത് തെറ്റായിപ്പോയെന്നും ആർക്കായാലും അതിൽ വിഷമവും സങ്കടവും തോന്നുമെന്നും ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്.
Content Highlights: girlfriend feeds cake first to her best friend agitated boyfriend destroys entire decoration