ഒന്നു ചീത്ത വിളിക്കൂവെന്ന് പെണ്‍കുട്ടി; ഞാന്‍ ഡീസന്റാണെന്ന് 'അലക്‌സ'; വീഡിയോ വൈറല്‍

തന്നെ ചീത്ത വിളിക്കാന്‍ പറഞ്ഞ കൊച്ചുപെണ്‍കുട്ടിക്ക് സര്‍പ്രൈസ് മറുപടി നല്‍കി ആമസോണിന്റെ വോയിസ് അസിസ്റ്റന്റ് അലക്‌സ. പെണ്‍കുട്ടി ചീത്ത പറയാന്‍ ആവശ്യപ്പെടുന്നതും അലക്‌സ മറുപടി നല്‍കുന്നതിന്റെയും വീഡിയോ ഇതിനകം സാമൂഹികമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. സെയ്ദ് സയിക്വ സാല്‍വി എന്ന ഉപയോക്താവാണ് കുഞ്ഞിക്കുറുമ്പത്തിയുടെയും അലക്‌സയുടെയും 'ചീത്തവിളി' വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുള്ളത്.
ചീത്ത പറയൂ അലക്‌സ എന്ന് പെണ്‍കുട്ടി നിര്‍ദേശിക്കുമ്പോള്‍, ചീത്തയോ ക്ഷമിക്കൂ, ക്ഷമിക്കൂവെന്നാണ് ആദ്യം അലക്‌സ നല്‍കുന്ന മറുപടി. അലക്‌സ ചീത്ത പറയൂന്നേ എന്ന് വീണ്ടും പെണ്‍കുട്ടി പറയുമ്പോള്‍ ഇക്കാര്യത്തില്‍ താന്‍ സംസ്‌കാരമുള്ളയാളാണ് എന്നാണ് അലക്‌സ തിരിച്ചുപറയുന്നത്. വീണ്ടും ചീത്ത പറയാന്‍ പെണ്‍കുട്ടി പറയുമ്പോള്‍, അങ്ങനെയെങ്കില്‍ തനിക്ക് ശക്തിമാനോട് സോറി പറയേണ്ടി വരുമെന്നാണ് അലക്‌സയുടെ തമാശയില്‍ കുതിര്‍ന്ന മറുപടി.
വീണ്ടും ചീത്ത വിളിക്കാന്‍ പെണ്‍കുട്ടി ആവശ്യപ്പെടുമ്പോള്‍, ചീത്തവിളിയൊക്കെ വിട്ടേക്ക്. പകരം ഒരു ചൂടുചായ കുടിക്കൂ എന്നാണ് അലക്‌സ നല്‍കുന്ന മറുപടി. കേള്‍ക്കൂ അലക്‌സയുടെ രസകരമായ മറുപടി എന്ന തലക്കെട്ടോടെ പങ്കുവെച്ചിരിക്കുന്ന വീഡിയോക്ക് പ്രതികരണങ്ങളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. അലക്‌സ ഒരുപാട് സംസ്‌കാരമുള്ളവളാണ് എന്നത് അടക്കമുള്ളവയാണ് കമന്റുകള്‍.
Content Highlights: girl asks alexa to abuse her witty reply from voice assistant wins internet