പ്ലേ ബോയിയുടെ കവറില്‍ ടോപ്പ്‌ലെസ് ആയി പ്രത്യക്ഷപ്പെടുന്ന ആദ്യ രാജകുമാരിയായി സീനിയ

സീനിയ ഫ്‌ളോറന്‍സ് ഗബ്രിയേല സോഫി ഐറിസ് | Photo: instagram/ Xenia Florence Gabriela Sophie Iris
സീനിയ ഫ്‌ളോറന്‍സ് ഗബ്രിയേല സോഫി ഐറിസ് | Photo: instagram/ Xenia Florence Gabriela Sophie Iris

ടോപ്പ്‌ലെസായി പ്ലേ ബോയ് മാഗസിന്റെ കവറില്‍ വരുന്ന ആദ്യ രാജകുടുംബാഗമായി ജര്‍മന്‍ രാജകുമാരി. സാക്‌സോണിയയിലെ രാജകുമാരിയായ സീനിയ ഫ്‌ളോറന്‍സ് ഗബ്രിയേല സോഫി ഐറിസാണ് പ്ലേ ബോയ് മാഗസിന്റെ ലോക്കല്‍ എഡിഷനില്‍ ടോപ്പ്‌ലെസ് ആയി പ്രത്യക്ഷപ്പെട്ടത്. 

സീനിയയുടെ മുതുമുത്തച്ഛനായ ഫ്രെഡറിക് ഓഗസ്റ്റ് മൂന്നാമനായിരുന്നു സാക്‌സോണിയയിലെ അവസാനത്തെ രാജാവ്. 1932-ലാണ് ഫ്രെഡറിക് മരിച്ചത്. ഓരോ സ്ത്രീയും അവരുടേതായ രീതിയില്‍ സുന്ദരിയാണെന്നും തന്റെ മുതുമുത്തച്ഛന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഈ ഫോട്ടോഷൂട്ട് അംഗീകരിക്കുമായിരുന്നെന്നും സീനിയ വ്യക്തമാക്കി.

'വളരെ നര്‍മബോധമുള്ള, സ്‌നേഹമുള്ള വ്യക്തിയായിരുന്നു അദ്ദേഹമെന്നാണ് ഞാന്‍ അറിഞ്ഞിട്ടുള്ളത്. അതിനാല്‍ അദ്ദേഹം ഈ ഫോട്ടോഷൂട്ട് അംഗീകരിക്കുമായിരുന്നു. അദ്ദേഹവുമായി എനിക്ക് എപ്പോഴും ഒരു ആത്മബന്ധം തോന്നാറുണ്ട്.'  സീനിയ പറയുന്നു.

1000 വര്‍ഷം പഴക്കമുള്ള ഹൗസ് ഓഫ് വെറ്റിനുമായി (ജര്‍മന്‍ രാജാക്കന്‍മാരുടെ രാജവംശം) ബന്ധമുണ്ടെന്നാണ് 37-കാരിയായ സീനിയ അവകാശപ്പെടുന്നത്. രാജകുടുംബത്തില്‍ ഇപ്പോഴുള്ളവര്‍ ഈ ഫോട്ടോഷൂട്ട് അംഗീകരിക്കാന്‍ സാധ്യതയില്ലെന്നും അവര്‍ ഈ മാഗസിന്റെ ഒരു കോപ്പി വാങ്ങിയാല്‍ അത് തന്നെ അദ്ഭുതപ്പെടുത്തുമെന്നും സീനിയ കൂട്ടിച്ചേര്‍ക്കുന്നു. 

താന്‍ രാജകുടുംബാംഗമാണ് എന്നത് പലപ്പോഴും തനിക്ക് ഒരു ശാപമായിരുന്നെന്നും സീനിയ പറയുന്നു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സഹപാഠികളെല്ലാം ഇക്കാര്യം അറിഞ്ഞത്. എന്നെ പരിചരിക്കാന്‍ വേലക്കാരികളുണ്ടോ എന്നായിരുന്നു സുഹൃത്തുക്കള്‍ക്ക് ആദ്യം അറിയേണ്ടിയിരുന്നത്. തന്നെ കല്ല്യാണം കഴിക്കണമെന്നും എന്നാല്‍ തനിക്ക് രാജകുമാരന്‍ ആകാന്‍ കഴിയുമെന്നും മറ്റൊരു സുഹൃത്ത് പറഞ്ഞു. പക്ഷേ ഇപ്പോള്‍ ഈ മേല്‍വിലാസം ഒരു അനുഗ്രഹമാണെന്നും അതുകാരണം തനിക്ക് നിരവധി റിയാലിറ്റി ഷോകളിൽ പങ്കെടുക്കാന്‍ സാധിച്ചെന്നും സീനിയ കൂട്ടിച്ചേര്‍ക്കുന്നു. 

2011-ല്‍ പുറത്തിറങ്ങിയ തന്റെ ബയോഗ്രഫിയായ 'സീനിയ: ദ ലൈഫ് ഓഫ് എ പ്രിന്‍സസ് ഇന്‍ ദ 21-സ്റ്റ് സെഞ്ചുറി' എന്ന പുസ്തകത്തില്‍  രാജകീയ വംശപരമ്പരയെ കുറിച്ച് വ്യക്തമാക്കുന്നുണ്ടെന്ന് സീനിയ പറയുന്നു. പക്ഷേ ഹൗസ് ഓഫ് വെറ്റിന്‍, സീനിയയുടെ അവകാശവാദങ്ങളെല്ലാം തള്ളിയിട്ടുണ്ട്. ഇതെല്ലാം വ്യാജമാണെന്നാണ് അവരുടെ അവകാശവാദം. 

Content Highlights: german princess becomes first aristocrat to pose naked on playboy cover