സമ്മാനങ്ങൾ അയച്ച് ജോർജിന, ആശംസ നേർന്ന് അന്റോണെല്ല; ഈ സൗഹൃദം മനോഹരമെന്ന് ആരാധകർ

ലയണല്‍ മെസ്സിയും അന്റോണെല്ല റൊക്കൂസയും/ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ജോര്‍ജിന റോഡ്രിഗസും | Photo: instagram/antonella/georgina
ലയണല്‍ മെസ്സിയും അന്റോണെല്ല റൊക്കൂസയും/ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ജോര്‍ജിന റോഡ്രിഗസും | Photo: instagram/antonella/georgina

ഫുട്‌ബോളിലെ സൂപ്പർതാരങ്ങളാണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. ലോകകപ്പ് ഫുട്‌ബോളിൽ മെസ്സിക്കായി ആർപ്പുവിളിക്കാൻ ഭാര്യ അന്റോണല്ല റൊക്കൂസയും ക്രിസ്റ്റിയാനോയ്ക്കായി ഭാര്യ ജോർജിന റോഡ്രിഗസും സ്‌റ്റേഡയങ്ങളിലെത്താറുണ്ട്. എന്നാൽ മെസ്സിയുടേയും റൊണാൾഡോയുടെ ആരാധകരെപ്പോലെ അത്ര ശത്രുക്കളല്ല ഇരുവരും. അടുത്തിടെ ജോർജിന അയച്ച സമ്മാനത്തിന്റെ ചിത്രങ്ങൽ അന്റോണെല്ല ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിരുന്നു.

യോഗയുടെ സാധനങ്ങൾ നിറച്ച ഒരു ബാസ്‌ക്കറ്റിന്റെ ചിത്രമാണ് അന്റോണെല്ല പോസ്റ്റ് ചെയ്തത്. 'വളരെ നന്ദി, ജോർജിന, എല്ലാം മനോഹരമാണ്. നിങ്ങൾക്ക് വിജയാശംസകൾ' എന്നും അന്റോണെല്ല കുറിച്ചു. അടുത്തിടെ ജോർജിന തുടങ്ങിയ സംരംഭമായ 'മിമോ'യിൽ നിന്നുള്ള സാധനങ്ങളാണ് ജോർജിന അന്റോണെല്ലയ്ക്ക് അയച്ചത്. ഈ സൗഹൃദത്തെ പ്രശംസിച്ച് ഒട്ടേറെപ്പേരാണ് കമന്റ് ചെയ്തത്. 'എന്ത് മനേഹരമായ കൂട്ടുകെട്ട്', 'ഇത് വളരെ മനോഹരമാണ്' എന്നെല്ലാം ആരാധകർ കുറിച്ചു.

അർജന്റീനയിലെ ബ്യൂണസ് ഐറിസുകാരിയാണ് ജോർജിന. ലോകകപ്പിനിടെ ഒരു അർജന്റീന വിമാന ജീവനക്കാരിയുമായുണ്ടായ അലോസരപ്പെടുത്തുന്ന സാഹചര്യത്തിൽ ജോർജിന തന്നെ സഹായിച്ചത് എങ്ങനെയാണ് ക്രിസ്റ്റിയാനോ അടുത്തിടെ പറഞ്ഞിരുന്നു. 'ഹോട്ടലുകളിൽ പലപ്പോഴും, അവിടുത്തെ ജോലിക്കാരെയും ഹൗസ് കീപ്പിംഗ് വിഭാഗത്തിൽപ്പെട്ട ലാറ്റിനോകളെയും ഞാൻ ലിഫ്റ്റിൽ കണ്ടിട്ടുണ്ട്.

ഇന്നലെ വിമാനത്തിലെ എയർ ക്രൂവിൽ ഒരാൾ അർജന്റീനക്കാരിയായിരുന്നു. അവർ എന്നെ നോക്കിയ രീതിയിൽനിന്ന് തന്നെ അർജന്റീനക്കാരിയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. അക്കാര്യം ഞാൻ അവരോട് പറയുകയും ചെയ്തു. തമാശ പോലെയായിരുന്നു അത്്. അവരത് ഗൗരവത്തിലെടുക്കുമെന്ന് തോന്നിയപ്പോൾ ഭാര്യയാണ് രക്ഷിച്ചത്. ജോർജനിയും അർജന്റീനക്കാരിയാണെന്നും അതിനാൽ അർജന്റീനക്കാരോട് ഒരു പ്രത്യേക അടുപ്പമുണ്ടെന്നും ഞാൻ പറഞ്ഞു. അതുകൊണ്ട് എല്ലാം നല്ല രീതിയിൽ അവസാനിച്ചു'-അഭിമുഖത്തിൽ ക്രിസ്റ്റ്യാനോ പറഞ്ഞു.

ക്രിസ്റ്റിയാനോയ്ക്ക് അഞ്ച് മക്കളാണുള്ളത്. മൂത്ത മകൻ ക്രിസ്റ്റിയാനോ ജൂനിയറിന് 16 വയസാണ് പ്രായം. എന്നാൽ അവന്റെ അമ്മയാരാണെന്ന് ഇതുവരെ ക്രിസ്റ്റിയാനോ വെളിപ്പെടുത്തിയിട്ടില്ല. വാടക ഗർഭധാരണത്തിലൂടെ ജനിച്ച ഇരട്ടക്കുട്ടികളായ ഇവ മരിയയ്ക്കും മത്യാവുവിനും ഒമ്പത് വയസാണ് പ്രായം. എട്ട് വയസുകാരി അലാന മാർട്ടിനയും നാല് വയസുകാരി ബെല്ല എസ്‌മെറാൾഡയുമാണ് ജോർജിനയിൽ ക്രിസ്റ്റിയാനോയ്ക്ക് ജനിച്ച കുഞ്ഞുങ്ങൾ. ബെല്ലയ്‌ക്കൊപ്പം എയ്ഞ്ചൽ എന്നു പേരുള്ള ഇരട്ട ആൺകുട്ടിയുണ്ടായിരുന്നു. പ്രസവത്തിലെ സങ്കീർണതകൾ കാരണം എയ്ഞ്ചലിന്റെ ജീവൻ നിലനിർത്താനായില്ല.

Content Highlights: Antonela Roccuzzo shared a gift basket from Georgina Rodriguez's brand 'Mimo' on Instagram., The gesture highlights the positive relationship between the wives of football legends Messi and Ronaldo., Cristiano Ronaldo shared an anecdote about his connection to Argentina through Georgina., Insight into Ronaldo's family life, including his five children and their current ages in 2026.