കാമുകനുമായി വേർപിരിഞ്ഞ് ഗെയിം ഓഫ് ത്രോൺസ് താരം സോഫി ടേണർ; ഡേറ്റിങ് ആപ്പിൽ സജീവമായെന്ന് റിപ്പോർട്ട്

ലോകപ്രശസ്ത സീരീസായ ഗെയിം ഓഫ് ത്രോണ്‍സിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച നടിയാണ് സോഫി ടേണര്‍. സന്‍സാ സ്റ്റാര്‍ക്ക് എന്ന കഥാപാത്രത്തെയാണ് സോഫി ഗെയിം ഓഫ് ത്രോണ്‍സില്‍ അവതരിപ്പിച്ചത്. സീരീസിലെ ബലാത്സംഗരംഗത്തെ കുറിച്ച് സോഫി പറഞ്ഞത് അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് സോഫി ടേണര്‍.
കാമുകനുമായുള്ള പ്രണയബന്ധത്തില്‍ നിന്ന് സോഫി വേര്‍പിരിഞ്ഞുവെന്നാണ് പുതിയ വാര്‍ത്ത. ബ്രിട്ടീഷ് പ്രഭുകുടുംബത്തില്‍ നിന്നുള്ള പെരെഗ്രിന്‍ പിയേഴ്‌സണുമായാണ് സോഫി ബ്രേക്കപ്പായത്. ബ്രിട്ടീഷ് മാധ്യമമായ 'ദി സണ്‍' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ സെലിബ്രിറ്റി ഡേറ്റിങ് ആപ്പായ 'റയ'യില്‍ സോഫി സജീവമായെന്നും സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റയയിലെ തന്റെ പ്രൊഫൈലില്‍ ഒമ്പത് ചിത്രങ്ങളും ഹോട്ടല്‍ മുറിയില്‍ നൃത്തം ചെയ്യുന്ന വീഡിയോയും 29-കാരിയായ സോഫി പുതുതായി പോസ്റ്റ് ചെയ്തുവെന്നും സണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഗീതം, പാസ്ത, സിനിമ, കുടുംബം, സുഹൃത്തുക്കള്‍ തുടങ്ങിയവയാണ് തത്പര വിഷയങ്ങളായി ഡേറ്റിങ് ആപ്പില്‍ റയ ചേര്‍ത്തിരിക്കുന്നത്.
നേരത്തേ ഈ വര്‍ഷം ആദ്യം സോഫിയും പിയേഴ്‌സണും പിരിയുകയാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സോഫി കാമുകനെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതോടെ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂടി. എന്നാല്‍ പിന്നീട് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ഇരുവരും തമ്മിലുള്ള ബന്ധം തുടരുകയായിരുന്നു.
ഭര്‍ത്താവായിരുന്ന ജോ ജൊനാസുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞതിനുശേഷമാണ് സോഫി പെരെഗ്രിന്‍ പിയേഴ്‌സണുമായി അടുത്തത്. 2019 മേയ് ഒന്നിനാണ് സോഫിയും ജോ ജൊനാസും വിവാഹിതരായത്. പിന്നീട് അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം 2024-ല്‍ ഇരുവരും വിവാഹമോചിതരായി. അതേവര്‍ഷം ഡിസംബറിലാണ് സോഫിയും ജോ ജൊനാസും തമ്മില്‍ പ്രണയത്തിലാകുന്നത്.
Content Highlights: Sophie Turner Breaks Up With BF, Peregrine Pearson Again? Actress Is Reportedly Active On Dating App