20 ഏക്കർ ഫാം ഹൗസുള്ള ധനികനും സുന്ദരനുമായ വരനെ ആവശ്യമുണ്ട്; വൈറലായി വിവാഹ പരസ്യം

എക്സിൽ പ്രചരിക്കുന്ന വിവാഹ പരസ്യം | Photo:'X' @rishibagree
എക്സിൽ പ്രചരിക്കുന്ന വിവാഹ പരസ്യം | Photo:'X' @rishibagree

നിങ്ങൾ നിരവധി വിവാഹ പരസ്യങ്ങൾ കണ്ടിട്ടുണ്ടാവും. പങ്കാളിയെക്കുറിച്ചുള്ള സങ്കൽപങ്ങൾ, യോ​ഗ്യതകൾ, പ്രത്യേകതകൾ വ്യക്തമാക്കുന്ന പരസ്യങ്ങളും പ്രത്യക്ഷപ്പെടാറുണ്ട്. ചില പരസ്യങ്ങൾ ഉള്ളടക്കം കാരണം സാമൂഹികമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കാറുണ്ട്. ഇത്തരത്തിൽ എക്സിൽ പ്രചരിക്കുന്ന ഒരു വിവാഹ പരസ്യമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അസാധാരണമായ ഡിമാൻഡുകളാണ് പരസ്യത്തിലുള്ളത്.

പരസ്യത്തിൽ 30 വയസ്സുള്ള ഫെമിനിസ്റ്റായിട്ടുള്ള യുവതിക്ക് വരനെ ആവശ്യമുള്ളതായി അവകാശപ്പെടുന്നു. സുന്ദരനും സുമുഖനുമായ 25 നും 28 നു ഇടയിൽ പ്രായമുള്ള യുവാക്കളിൽ നിന്നാണ് വരനെ തേടുന്നത്. സ്വന്തമായി ബിസിനസും ബംഗ്ലാവും 20 ഏക്കർ ഫാം ഹൗസുമുള്ളയാളായിരിക്കണം. മാത്രമല്ല പാചകവും അറിഞ്ഞിരിക്കണം. വിദ്യാസമ്പന്നയായ യുവതി മുതലാളിത്തത്തിനെതിരെ സാമൂഹിക മേഖലയിൽ ജോലി ചെയ്യുകയാണെന്നാണ് പരസ്യത്തിൽ പറയുന്നത്. curbyourpatriarchy@gmail.com എന്നൊരു ഈമെയിൽ വിലാസവും പരസ്യത്തിൽ ചേർത്തിട്ടുണ്ട്.

നിരവധി പേരാണ് പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്. ചിലർ സുഹൃത്തുക്കളെ ടാ​ഗ് ചെയ്തിട്ടുണ്ട്. ചിലർ ഫെമിനിസത്തെ രൂക്ഷമായി വിമർശിക്കുന്നുണ്ട്. പരസ്യം വ്യാജമാണെന്നും കമന്റുകളുണ്ട്. 

Content Highlights: A viral matrimonial ad seeks a wealthy, handsome husband for a 30-year-old feminist