ഈ ചിത്രങ്ങളിൽപോലും നിന്നെ തനിച്ചാക്കാന്‍ തോന്നുന്നില്ല; ഭാര്യയ്ക്ക് ജന്മദിനാശംസ നേര്‍ന്ന് ദുല്‍ഖര്‍

ദുല്‍ഖര്‍ സല്‍മാനും അമാല്‍ സൂഫിയയും | Photo: Instagram/ Dulquer Salmaan
ദുല്‍ഖര്‍ സല്‍മാനും അമാല്‍ സൂഫിയയും | Photo: Instagram/ Dulquer Salmaan

ഭാര്യ അമാല്‍ സൂഫിയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച മനോഹരമായ കുറിപ്പിലൂടെയാണ് ദുല്‍ഖറിന്റെ ആശംസ. ഈ ആശംസയിലെ ചിത്രങ്ങളില്‍പോലും അമാലിനെ ഒറ്റയ്ക്കാക്കാന്‍ തോന്നുന്നില്ല എന്നാണ് ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

'സന്തോഷമുള്ള ജന്മദിനമാകട്ടെ ആം. ഈ പിറന്നാള്‍ ആശംസാ ചിത്രങ്ങളില്‍പോലും നിന്നെ തനിച്ചാക്കാന്‍ എനിക്ക് തോന്നുന്നില്ല. നമ്മുടെ ജീവിത യാത്രയിലേക്കെത്തുന്ന എല്ലാ കാര്യങ്ങളിലും എല്ലായ്‌പ്പോഴും അല്‍പം വിഡ്ഢിത്തം തുടരാനും പരസ്പരം ചിരിക്കാനുമുള്ള വഴികളുണ്ടാകട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. നിന്നെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു.'-ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അമാലിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. 

2011 ഡിസംബര്‍ 22-നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍ക്കിടെക്റ്റ് ആണ്. വിവാഹശേഷം 2012-ലായിരുന്നു ദുല്‍ഖര്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്. 2017 മേയ് അഞ്ചിന് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു. മറിയം അമീറ സല്‍മാന്‍ എന്നാണ് കുഞ്ഞിന്റേ പേര്.

Content Highlights: dulquer salmaan heartfelt birthday wishes to wife amal sufiya