'ഊഹം ശരിയാണ്, കൺമണിയെ കാത്തിരിക്കുകയാണ് ഞങ്ങൾ'; അമ്മയാവാൻ പോകുന്ന സന്തോഷം പങ്കിട്ട് ദിയകൃഷ്ണ

താൻ ഗർഭിണിയാണെന്ന സന്തോഷം പങ്കുവെച്ച് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറും നടൻ കൃഷ്ണകുമാറിൻ്റെ മകളുമായ ദിയ കൃഷ്ണ. താനും അശ്വിനും കൺമണിയെ കാത്തിരിക്കുകയാണെന്നും എല്ലാവരുടെയും അനുഗ്രഹം കൂടെയുണ്ടാവണമെന്നും ദിയ പറയുന്നു. മൂന്ന് മാസമായെന്നും സ്കാനിങ്ങിനു ശേഷം വിവരം പുറത്തുപറയാമെന്ന് കരുതിയാണ് ഇതുവരെ രഹസ്യമാക്കി വെച്ചതെന്നും ദിയ ഇൻസ്റ്റഗ്രാമിൽ വ്യക്തമാക്കി.
'ഞങ്ങളുടെ കണ്‍മണിയെ സ്വാഗതം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഞങ്ങള്‍. നിങ്ങളില്‍ ചിലരൊക്കെ നേരത്തെ തന്നെ ഊഹിച്ചിരുന്നു. അതെ നിങ്ങളുടെ ഊഹം ശരിയാണ്. മൂന്നാം മാസത്തിലെ സ്‌കാനിങ്ങ് വരെ ഇത് രഹസ്യമാക്കി വെക്കണമെന്നുണ്ടായിരുന്നു. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം കൂടെയുണ്ടാവണം. ടീം ബോയ് ആണോ ടീം ഗേളാണോ. എന്തെങ്കിലും ഊഹങ്ങളുണ്ടോ', ദിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കഴിഞ്ഞ സെപ്റ്റംബർ 5-നായിരുന്നു ദിയയുടെയും അശ്വിൻ ഗണേഷിൻ്റെയും വിവാഹം. ഏറെക്കാലമായി പ്രണയത്തിലായിരുന്നു ഇരുവരും.
Content Highlights: Diya Krishna Announces Pregnancy