നിയോം എന്ന് പേര് കണ്ടെത്തിയത് ദിയ തന്നെ, കുഞ്ഞിനെ നോക്കാന്‍ ആയയെ വെക്കുമോ ?- സിന്ധുകൃഷ്ണ

1 സിന്ധു കൃഷ്ണകുമാര്‍, 2. ദിയകൃഷ്ണയും അശ്വിനും കുഞ്ഞിനോടൊപ്പം
1 സിന്ധു കൃഷ്ണകുമാര്‍, 2. ദിയകൃഷ്ണയും അശ്വിനും കുഞ്ഞിനോടൊപ്പം

ദിയ കൃഷ്ണയുടെ മകന് പേര് കണ്ടെത്തിയത് ദിയ തന്നെയെന്ന് അമ്മ സിന്ധുകൃഷ്ണ. ഞാനും മറ്റ് മക്കളും ചേര്‍ന്ന് നിരവധി പേരുകള്‍ കണ്ടെത്തിയെന്നും അതില്‍ ഏറ്റവും അനുയോജ്യമായത് ദിയ കണ്ടെത്തിയതാണെന്നും സിന്ധു പറയുന്നു. സിന്ധുകൃഷ്ണ പുതിയ വ്‌ളോഗിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

'ഓസിയുടെ കുഞ്ഞിന് പേര് തിരഞ്ഞെടുത്തത് ഞാനല്ല. സിന്ധു അമ്മ തിരഞ്ഞെടുത്തതായിരിക്കും എന്ന് ഒരുപാട് പേര് പറയുന്നത് കേട്ടു. ഞാന്‍ കുറച്ച് പേരുകള്‍ പറഞ്ഞുകൊടുത്തിട്ടുണ്ടായിരുന്നു. എന്നാല്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ നിയോം എന്ന പേര് ദിയ പറയുകയായിരുന്നു. എന്നെ ഓസി എന്ന് വിളിക്കുന്നത് കൊണ്ട് ഓമി എന്ന് വീട്ടില്‍ വിളിക്കാമെന്നും ദിയ പറഞ്ഞു'- സിന്ധു കൃഷ്ണ വ്‌ളോഗില്‍ പറയുന്നു.

'ഒരു ആയയെ വെയ്ക്കണോ എന്ന ചര്‍ച്ച വന്നപ്പോള്‍ നമ്മുടെ കുഞ്ഞിനെ നമുക്ക് തന്നെ നോക്കാം. നമുക്ക് കഴിയാതെ വരുമ്പോള്‍ മാത്രം ആയയെ നോക്കിയാല്‍ മതിയല്ലോ. അവനെ ഞാന്‍ തന്നെ നോക്കി വളര്‍ത്തണം എന്നാണ് എന്റെ ആഗ്രഹം. പെണ്‍കുഞ്ഞിനെ നോക്കി വളര്‍ത്തിയ എനിക്ക് ആണ്‍കുഞ്ഞിനെ നോക്കി വളര്‍ത്തുന്നത് പുതിയ അനുഭവമായിരിക്കും'-  സിന്ധുകൃഷ്ണ പറയുന്നു.

തങ്ങളുടെ കുടുംബത്തിലെ പേര് തിരഞ്ഞെടുക്കുന്ന ഒരാള്‍ എന്ന സ്ഥാനം തത്കാലം ഓസിക്ക് കൈമാറിയിരിക്കുകയാണ്. ആദ്യം പേര് കേട്ടപ്പോള്‍ സംശയം തോന്നിയെങ്കിലും കുഞ്ഞ് വന്ന് പേരിട്ടപ്പോള്‍ വളരെ നല്ല പേരായി തന്നെ തോന്നി. സിന്ധുകൃഷ്ണ പറയുന്നു.

അമ്മൂമ്മയായി എന്ന തോന്നല്‍ ഇല്ലെന്നും ഹന്‍സികയ്ക്ക് ശേഷം ഒരാള്‍ കൂടി ഞങ്ങള്‍ക്ക് ജനിച്ചുവെന്നാണ് തോന്നുന്നത് എന്നും സിന്ധുകൃഷ്ണ വ്‌ളോഗില്‍ പറയുന്നുണ്ട്. മുത്ത മകള്‍ അഹാന ജനിച്ച ശേഷം അമ്മയായെന്ന തോന്നല്‍ വരാന്‍ തന്നെ കുറെ സമയം എടുത്തുവെന്നും സിന്ധു പറയുന്നുണ്ട്.

Content Highlights: Diya Krishna Names Son: Neom