ദിയ-അശ്വിന്‍ വിവാഹത്തില്‍ തിളങ്ങി അഹാനയും ഇഷാനിയും ഹന്‍സികയും

ദിയ കൃഷ്ണയും അശ്വിന്‍ ഗണേഷും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. തിരുവനന്തപുരത്തെ ആഡംബരഹോട്ടലില്‍ നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹച്ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ഇതിനോടകംതന്നെ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. ദിയയുടെ സഹോദരിമാരായ അഹാനയും ഇഷാനിയും ഹന്‍സികയും വിവാഹത്തില്‍നിന്നുള്ള ദൃശ്യങ്ങള്‍ തങ്ങളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചു. ഇവയും വൈറലാണ്.
നടിയും ദിയയുടെ മൂത്ത സഹോദരിയുമായ അഹാന കൃഷ്ണ വധൂവരന്‍മാര്‍ക്കൊപ്പമുള്ളതും സ്വന്തം ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. പീച്ചും പിങ്കും ഗോള്‍ഡും നിറങ്ങള്‍ കലര്‍ന്ന സാരിയാണ് അഹാന ധരിച്ചത്.
ഇഷാനിയാകട്ടെ പിങ്ക് നിറത്തിലുള്ള സ്‌കര്‍ട്ടും കടും പിങ്ക് നിറത്തിലുള്ള ദാവണിയും ബ്ലൗസുമാണ് വിവാഹത്തിനായി തിരഞ്ഞെടുത്തത്.
ഐവറി നിറത്തില്‍ പിങ്ക് ബോഡറുള്ള സ്‌കര്‍ട്ടും പിങ്ക് ദാവണിയും ബ്ലൗസുമായിരുന്നു ഇളയ സഹോദരിയായ ഹന്‍സികയുടെ വേഷം
അച്ഛന്‍ കൃഷ്ണകുമാര്‍ പിങ്ക് നിറത്തിലുള്ള കുര്‍ത്തയും മുണ്ടും അണിഞ്ഞപ്പോള്‍ അമ്മ സിന്ധു കൃഷ്ണകുമാര്‍ പീച്ച് നിറത്തിലുള്ള സാരിയും അതേ നിറത്തിലുള്ള ബ്ലൗസും തിരഞ്ഞെടുത്തു. വിവാഹത്തിന് മുന്നോടിയായി നടന്ന സംഗീത പരിപാടിയില്‍ നിന്നുള്ള ദൃശ്യങ്ങളും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്.
Content Highlights: diya krishna aswin ganesh wedding