ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റേയും മുന്‍ ചീഫ് സെക്രട്ടറി വേണുവിന്റേയും മകള്‍ കല്യാണി വിവാഹിതയായി

കല്യാണിയും ഭരണി കുമാറും | Photo: Instagram/ Sabari Venu
കല്യാണിയും ഭരണി കുമാറും | Photo: Instagram/ Sabari Venu

കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റേയും മുന്‍ ചീഫ് സെക്രട്ടറി ഡോ.വി വേണുവിന്റേയും മകള്‍ കല്ല്യാണി വിവാഹിതയായി. വിഷ്വല്‍ ആര്‍ട്ടിസ്റ്റായ ഭരണി കുമാറാണ് വരന്‍. 

വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ കല്ല്യാണിയുടെ സഹോദരൻ ശബരി വേണു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ലളിതമായി നടത്തിയ രജിസ്റ്റര്‍ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. കഴിഞ്ഞ ജൂണില്‍ ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. 

വേണു വിരമിച്ചതിന് പിന്നാലെയാണ് ശാരദ മുരളീധരനെ ചീഫ് സെക്രട്ടറിയായി നിയമിച്ചത്. നേരത്തെ പ്ലാനിങ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു ശാരദ. 

ശാരദയും വേണുവും മകള്‍ കല്യാണിക്കും മരുമകന്‍ ഭരണി കുമാറിനും മകന്‍ ശബരിക്കുമൊപ്പം | Photo: instagram/ sabari venu

Content Highlights: daughter of kerala chief secretary sarada and former chief secretary venu got married