ഭക്ഷണം വിളമ്പിവെച്ച മേശയിലേക്ക് മൂത്രമൊഴിച്ച് കുഞ്ഞ്; അതേ ഭക്ഷണം കഴിച്ച് വീട്ടുകാര്‍

ഭക്ഷണം വിളമ്പിവെച്ച മേശയിലേക്ക് മൂത്രമൊഴിക്കുന്ന കുട്ടി | Photo: Xiaohongshu
ഭക്ഷണം വിളമ്പിവെച്ച മേശയിലേക്ക് മൂത്രമൊഴിക്കുന്ന കുട്ടി | Photo: Xiaohongshu

ദിവസവും പല തരത്തിലുള്ള വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. മനസിന് കുളിര്‍മ നല്‍കുന്ന യാത്രാ വീഡിയോകളും ഭക്ഷണത്തോട് ഇഷ്ടം തോന്നുന്ന പാചക വീഡിയോകളും ആളുകള്‍ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. എന്നാല്‍ അതുപോലെത്തന്നെകൗതുകമുണര്‍ത്തുന്ന വീഡിയോകളും സോഷ്യല്‍ മീഡിയയുടെ ഭാഗമാകാറുണ്ട്. അത്തരത്തില്‍ ചൈനയില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഭക്ഷണം വിളമ്പിവെച്ചിരിക്കുന്ന മേശയിലേക്ക് കുഞ്ഞ് മൂത്രം ഒഴിക്കുന്ന വീഡിയോയാണ് അമ്മ പോസ്റ്റ് ചെയ്തത്. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഷോ ഹോങ് ഷൂവിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ബെയ്ജിങ്ങില്‍ നിന്നുള്ള ഒരു അമ്മയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്‌തെന്ന് സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ അമ്മയുടെ പേര് വിവരങ്ങള്‍ അവര്‍ പുറത്തുവിട്ടിട്ടില്ല. 

ബണ്ണും പുഴുങ്ങിയ മുട്ടയും വേവിച്ച പച്ചക്കറികളും നിരത്തിവെച്ച മേശയിലേക്ക് കുഞ്ഞ് മൂത്രമൊഴിക്കുകയായിരുന്നു. മേശയ്ക്ക് തൊട്ടടുത്ത് കസേരയില്‍ ഇരിക്കുന്ന മുത്തശ്ശിയുടെ മടിയിലായിരുന്നു കുഞ്ഞുണ്ടായിരുന്നത്. അവിടെ നിന്ന് മൂത്രമൊഴിച്ചത് മേശയിലെത്തുകയായിരുന്നു. ഇതൊന്നും കാര്യമാക്കാതിരുന്ന കുടുംബാംഗങ്ങള്‍ ആ ഭക്ഷണം തന്നെ കഴിക്കുകയും ചെയ്തു. 

ആണ്‍കുട്ടികളുടെ മൂത്രത്തിന് നിഗൂഢമായ പല ശക്തികളുമുണ്ടെന്നാണ് ചൈനീസ് വിശ്വാസം. ദുരാത്മാക്കളില്‍ നിന്ന് രക്ഷ നേടാനും ഭാഗ്യം കൂട്ടാനും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാനും പനി കുറയ്ക്കാനും മൂത്രം സഹായിക്കുമെന്നാണ് ചൈനയിലെ ഒരു വിഭാഗം ആളുകള്‍ കരുതുന്നത്. പത്ത് വയസിന് താഴെയുള്ള ആണ്‍കുട്ടികളുടെ മൂത്രത്തിനാണ് കൂടുതല്‍ ശക്തിയുള്ളതെന്നാണ് വിശ്വാസം, പ്രത്യേകിച്ച് ഒരു മാസം പ്രായമാവുന്നതിന് മുമ്പ് ഉറക്കമെഴുന്നേറ്റുള്ള ആദ്യത്തെ മൂത്രത്തിന്. 

'യൂറിന്‍ എഗ്ഗ്‌സ്' എന്ന പേരില്‍ തെക്കന്‍ ചൈനയില്‍ ഒരു പ്രശസ്ത വിഭവമുണ്ട്. പ്രൈമറി സ്‌കൂളില്‍ നിന്നും പ്ലേ സ്‌കൂളില്‍നിന്നും ശേഖരിക്കുന്ന മൂത്രത്തില്‍ മുട്ട കുതിര്‍ത്തുവെച്ചാണ്‌ ഈ വിഭവമുണ്ടാക്കുന്നത്. 

Content Highlights: chinese woman sparks outrage after sharing video of spn urinating familys meal