മൊബൈലിൽ ‘ബിഗ് ബോസ്’ കണ്ട് ബസ് പറപ്പിച്ച് ഡ്രൈവർ, ജോലി തെറിച്ചു

#Lifestyle desk
നാഗേഷ് എന്നയാൾ പങ്കുവെച്ച വീഡിയോയിൽ നിന്ന്| ഫോട്ടോ: Instagram/@nagesh_2161
നാഗേഷ് എന്നയാൾ പങ്കുവെച്ച വീഡിയോയിൽ നിന്ന്| ഫോട്ടോ: Instagram/@nagesh_2161

റോഡ് സുരക്ഷാ നിയമങ്ങൾ കാറ്റിൽപറത്തി മൊബൈൽ ഫോണിൽ റിയാലിറ്റി ഷോ കണ്ട് വാഹനം ഓടിച്ച് ബസ് ഡ്രൈവർ. മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള രാത്രി യാത്രക്കിടെയുള്ള സംഭവത്തിൻ്റെ വീഡിയോ നാഗേഷ് എന്ന യാത്രക്കാരനാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ഒക്ടോബർ 27ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവമെന്ന് വീഡിയോയിൽ പറയുന്നുണ്ട്. മണിക്കൂറിൽ ഏകദേശം 80 കിലോമീറ്റർ വേഗതയിൽ  സഞ്ചരിക്കുന്നതിനിടെയാണ് സ്റ്റിയറിങ്ങിന് താഴെയായി സ്ഥാപിച്ച  ഫോണിൽ ഡ്രൈവർ 'ബിഗ് ബോസ്' റിയാലിറ്റി ഷോ കണ്ടുകൊണ്ടിരുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം. അപകടങ്ങൾക്ക് കാരണമാകുന്ന ഇത്തരം പ്രവണതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് യാത്രക്കാരൻ വീഡിയോ പങ്കുവെച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

കമ്പനിയുടെ നടപടി

വീഡിയോ വൈറലായതിനെ തുടർന്ന് അന്വേഷണം നടത്തി ഡ്രൈവറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി വീഡിയോയ്ക്ക് താഴെ കമ്പനി കമൻ്റ് ചെയ്തിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നതെന്നും ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങൾ വിരളമാണെന്നും കമ്പനി പങ്കുവെച്ച കമൻ്റിൽ പറഞ്ഞു.

Content Highlights: A bus driver was caught watching the reality show `Bigg Boss` on his mobile while driving at 80 km/hr.