മീനാക്ഷിക്കൊപ്പം അന്ന ബെന്നിന്റെ സെല്‍ഫി; പ്രൈവറ്റ് ജെറ്റില്‍ കൊച്ചിയില്‍ പറന്നിറങ്ങി താരങ്ങള്‍

ബോളിവുഡിലേയും തെന്നിന്ത്യയിലേയും താരങ്ങളുടെ സംഗമമായി കല്ല്യാണ്‍ ജ്വല്ലറി ഗ്രൂപ്പിന്റെ നവരാത്രി ആഘോഷം. കൊച്ചിയില്‍ നടന്ന ആഘോഷത്തില്‍ മലയാളി താരങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ സിനിമാ ലോകത്തെ പ്രമുഖ താരങ്ങളെല്ലാം അണിനിരന്നു.
പല താരങ്ങളും മുംബൈയില്‍ നിന്ന് പ്രൈവറ്റ് ജെറ്റിലാണ് കൊച്ചിയിലെത്തിയത്. മലയാളത്തില്‍ നിന്ന് ടൊവിനോ തോമസ്, നിഖില വിമല്‍, അനാര്‍ക്കലി മരിക്കാര്‍, അന്ന ബെന്‍, നൈല ഉഷ, ദിലീപ്, കാവ്യ മാധവന്‍, ജൂഡ് ആന്തണി ജോസഫ്, റേബ ജോണ്‍, നീരജ് മാധവ്, ദീപ്തി സതി തുടങ്ങിയവരാണ് ആഘോഷത്തിന്റെ ഭാഗമായത്. ടൊവിനോ തോമസ് ഭാര്യ ലിഡയയ്‌ക്കൊപ്പമാണെത്തിയത്. ദിലീപിനും കാവ്യാ മാധവനുമൊപ്പം മീനാക്ഷിയും മഹാലക്ഷ്മിയുമുണ്ടായിരുന്നു.
ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ അന്ന ബെന്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. ഇതില്‍ മീനാക്ഷിക്കൊപ്പമുള്ള സെല്‍ഫിയുമുണ്ട്. തമിഴ് നടന്‍ പ്രഭു ഭാര്യ പുനിതയ്‌ക്കൊപ്പമാണെത്തിയത്. തെന്നിന്ത്യന്‍ താരം രശ്മിക മന്ദാന കല്ലുകള്‍ പതിപ്പിച്ച സല്‍വാര്‍ ധരിച്ച് അതിസുന്ദരിയായാണ് ചടങ്ങിനെത്തിയത്. വരലക്ഷ്മി ശരത് കുമാര്‍ ചുവപ്പ് നിറത്തിലുള്ള സാരി ധരിച്ചാണ് ചടങ്ങിനെത്തിയത്.
ബോളിവുഡില്‍ നിന്ന് കത്രീന കൈഫ്, മലൈക അറോറ, കൃതി സനോണ്‍, ശില്‍പ ഷെട്ടി, അജയ് ദേവ്ഗണ്‍, ബോബി ഡിയോള്‍, സെയ്ഫ് അലി ഖാന്‍, വാമിക ഖബ്ബി എന്നിവര്‍ കൊച്ചിയിലേക്ക് പറന്നെത്തി.
ഗോള്‍ഡന്‍ ബോര്‍ഡറുകളുള്ള ഓഫ് വൈറ്റ് ദാവണിയാണ് മലൈക ധരിച്ചത്. ഓഫ് വൈറ്റ് സാരിയായിരുന്നു വാമികുടെ ഔട്ട്ഫിറ്റ്. പേസ്റ്റല്‍ ബ്ലൂ നിറത്തിലുള്ള സാരിയും പിങ്ക് ബ്ലൗസുമായിരുന്നു ശില്‍പ ഷെട്ടിയുടെ ഔട്ട്ഫിറ്റ്. ചുവപ്പും ഗോള്‍ഡന്‍ നിറവും ചേരുന്ന സാരിയില്‍ അതിസുന്ദരിയായാണ് കത്രീന ചടങ്ങിനെത്തിയത്. പേസ്റ്റല്‍ നിറങ്ങള്‍ ചേര്‍ന്ന സാരിയായിരുന്നു കൃതി സനോണിന്റെ വേഷം.
Content Highlights: boolywood and mollywood starts navratri celebrations in kochi