ഹിന്ദി ഔദ്യോഗിക ഭാഷയെന്ന സൈന്‍ബോര്‍ഡ്; ഭാഷ ചര്‍ച്ചയ്ക്ക് വഴിതുറന്ന് ബെംഗളൂരുവിലെ കഫേ

കര്‍ണാടകയില്‍ ഭാഷാസംബന്ധിയായ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ് ഐ.ടി നഗരമായ ബെംഗളൂരു. ബെംഗളൂരുവിലെ വിദ്യാരണ്യപുരയിലുള്ള ശ്രീ ഗുരു ദര്‍ശന്‍ കഫേയില്‍ സ്ഥാപിച്ച ഹിന്ദി ഔദ്യോഗിക ഭാഷ എന്ന സൈന്‍ബോര്‍ഡാണ് ചര്‍ച്ചകള്‍ക്ക് ആധാരം. ഇതിനെ പ്രതികൂലിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സൈന്‍ബോര്‍ഡിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചു.
കന്നടയാണ് കര്‍ണാടകയിലെ ഔദ്യോഗിക ഭാഷയെന്നും ഹിന്ദിയല്ലെന്നും ചിലര്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രതികരിച്ചു. ഇത് നാണക്കേടാണെന്നും, കര്‍ണാടകയെയും അതിന്റെ സംസ്‌കാരത്തെയും ബഹുമാനിക്കണമെന്നാണ് മറ്റുചിലര്‍ പ്രതികരിച്ചത്. കഫേയുടെ ഉടമയുടെ കൂടി അറിവോടെയാണോ ഇത് സ്ഥാപിച്ചതെന്ന അന്വേഷിക്കണമെന്ന് ചിലര്‍ പ്രതികരിച്ചു.
അതേസമയം സംഭവത്തില്‍ പോലീസ് ഇടപെട്ടു. ബാബു എന്നൊരാളാണ് സൈന്‍ബോര്‍ഡ് സ്ഥാപിച്ചതെന്നും ഉടമയുടെ അറിവോടെയല്ലെന്നും പോലീസ് പ്രതികരിച്ചു. സൈന്‍ബോര്‍ഡ് സ്ഥാപിച്ചതിന് പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള ദുരുദ്ദേശ്യം ഉണ്ടോയെന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.