'എന്നെ ചുംബിക്കൂ'; ഓസ്‌ട്രേലിയൻ വിനോദസഞ്ചാരിയെ ശല്ല്യപ്പെടുത്തി ഇന്ത്യൻ യുവാവ്, വിമർശം

ഓസ്‌ട്രേലിയന്‍ ടൂറിസ്റ്റ് പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌ | Photo: instagram/ marcoroams
ഓസ്‌ട്രേലിയന്‍ ടൂറിസ്റ്റ് പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌ | Photo: instagram/ marcoroams

ന്ത്യ സന്ദർശിക്കാനെത്തിയ ഓസ്‌ട്രേലിയൻ വിനോദസഞ്ചാരിക്ക് തെരുവിലുണ്ടായ ദുരനുഭവം പങ്കുവെയ്ക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. മാർക്കോ റോമസ് എന്ന വിദേശിക്കാണ് കൊൽക്കത്തയിൽവെച്ച് മോശം അനുഭവം നേരിട്ടത്.

ഒരു യുവാവ് വിനോദസഞ്ചാരിയുടെ കൈയിൽ പിടിക്കുകയും കവിളിൽ ചുംബിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. താനൊരു ഗേ അല്ലെന്നും ചുംബിക്കാൻ പറ്റില്ലെന്നും മാർക്കോ റോമസ് പറഞ്ഞിട്ടും യുവാവ് വീണ്ടും ശല്ല്യപ്പെടുത്തുകയായിരുന്നു. യുവാവിനൊപ്പമുള്ള കൂട്ടുകാരും അവനെ പ്രോത്സാഹിപ്പിച്ചു. അവിടെ നിന്നും രക്ഷപ്പെട്ട മാർക്കോ 'കഷ്ടം തന്നെ, എന്നെക്കാൾ പ്രായം കുറഞ്ഞവരിൽ നിന്നുപോലും പീഡനം നേരിടേണ്ടി വരുന്നു' എന്ന് പറയുന്നത് വീഡിയോയിൽ കേൾക്കാം. 'എന്തുകൊണ്ടാണ് ഇന്ത്യൻ യുവാക്കൾക്ക് എപ്പോഴും ചുംബനം വേണ്ടത്?' എന്നൊരു ക്യാപ്ഷനും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്.

ഈ വീഡിയോയ്ക്ക് താഴെ ഒട്ടേറെപ്പേരാണ് പ്രതികരണങ്ങൾ പങ്കുവെച്ചത്. 'ഈ ചെറുപ്പാക്കരെ ഒരു പാഠം പഠിപ്പിക്കൂ' എന്ന് ഒരാൾ കൊൽത്തത്ത പോലീസിനെ ടാഗ് ചെയ്ത് കമന്റ് ചെയ്തിട്ടുണ്ട്. വീഡിയോയിലെ പെരുമാറ്റം അംഗീകരിക്കാൻ കഴിയാത്തതാണെന്നും ഭൂരിഭാഗം ഇന്ത്യക്കാരുടേയും സ്വഭാവം ഇങ്ങനെയല്ലെന്നും ചിലർ കുറിച്ചു. വിനോദസഞ്ചാരിയെ വിമർശിച്ചും കമന്റുകളുണ്ട്. ഇന്ത്യയിലെ നല്ല സ്ഥലങ്ങളിലേക്ക് പോകുന്നതിന് പകരം കൂടുതൽ വ്യൂ കിട്ടാൻവേണ്ടി മനഃപൂർവ്വം ഇത്തരം മോശം സ്ഥലങ്ങൾ തിരഞ്ഞെടുക്കുകയാണെന്നും ആളുകൾ കമന്റ് ചെയ്തു.

Content Highlights: Australian tourist Marko Romas faced harassment in Kolkata., A local man repeatedly pressured the tourist for a kiss on camera., The incident has sparked a massive debate on social media regarding tourist safety., Public reaction is divided between condemning the behavior and criticizing the tourist's choice of location.