'അവള്‍ ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചം'; മകള്‍ക്ക് പിറന്നാള്‍ ആശംസയുമായി അസിന്‍

അസിന്‍, മകള്‍ അരിന്‍ റയാന്‍ | Photo: Instagram/ simply asin
അസിന്‍, മകള്‍ അരിന്‍ റയാന്‍ | Photo: Instagram/ simply asin

ഒരു സമയത്ത് തെന്നിന്ത്യയിലെ സൂപ്പര്‍ നടിമാരില്‍ ഒരാളായിരുന്നു അസിന്‍. നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന മലയാള ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ താരം പിന്നീട് തിരക്കുള്ള നടിയായി മാറുകയായിരുന്നു. തമിഴ് ചിത്രം ഗജിനി അസിന് ഒരുപാട് ആരാധകരെ നേടിക്കൊടുത്തു. ഇതിന് പിന്നാലെ താരം ബോളിവുഡിലും അരങ്ങേറി.

എന്നാല്‍ വിവാഹശേഷം വെള്ളിത്തിരയില്‍ നിന്ന് അസിന്‍ ഒരു ഇടവേള എടുത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും പോസ്റ്റുകള്‍ പങ്കുവെയ്ക്കുന്നത് വളരെ കുറവ്. ഇപ്പോള്‍ മകള്‍ അരിന്‍ റയാന്റെ അഞ്ചാം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ആഘോഷത്തിന്റെ ചിത്രങ്ങള്‍ അസിന്‍ പങ്കുവെച്ചത്. 

ഇതിനൊപ്പം മനോഹരമായ ഒരു കുറിപ്പും താരം എഴുതിയിട്ടുണ്ട്. 'ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചം' എന്നാണ് അസിന്‍ മകളെ വിശേഷിപ്പിക്കുന്നത്. നിന്റെ വളര്‍ച്ച കാണാന്‍ ഇഷ്ടപ്പെടുന്നുവെന്നും മകളെ ഒരുപാട് സ്‌നേഹിക്കുന്നുവെന്നും അസിന്‍ കുറിപ്പില്‍ പറയുന്നു. 

ഡോള്‍ഡന്‍- വൈറ്റ് നിറത്തിലുള്ള ഫ്രോക്കാണ് പിറന്നാളി് അരിന്‍ ധരിച്ചത്. ആസ്ട്രോണട്ട് തീമിലായിരുന്നു ആഘോഷം. ബലൂണുകള്‍ കൊണ്ട് അലങ്കരിച്ച മുറിയില്‍ സ്പേസ് റോക്കറ്റും ആസ്ട്രോണട്ട് തീമിലുള്ള കേക്കും ബാക്ക്ഗ്രൗണ്ടില്‍ കാണാം.

മൈക്രോമാക്സ് സഹസ്ഥാപകനായ രാഹുല്‍ ശര്‍മ്മയാണ് അസിന്റെ ജീവിത പങ്കാളിയായി. 2016-ല്‍ വിവാഹിതയായ ഇരുവര്‍ക്കും 2017 ഒക്ടോബര്‍ 24-നാണ് മകള്‍ ജനിച്ചു. 

Content Highlights: Asin daughter birthday Arin Rayan Rahul Sharma Micromax