'അകായ്'-വിരാടിന്റേയും അനുഷ്‌കയുടേയും കുഞ്ഞിന്റെ പേരിനു പിന്നില രഹസ്യം തേടി ആരാധകര്‍

ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്കും അനുഷ്‌ക ശര്‍മ്മക്കും ഫെബ്രുവരി 15-നാണ് ആണ്‍കുഞ്ഞ് ജനിച്ചത്. ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് കഴിഞ്ഞ ദിവസം ഈ സന്തോഷ വാര്‍ത്ത ആരാധകരുമായ് പങ്കുവെച്ചത്.
''ഇക്കഴിഞ്ഞ ഫെബ്രുവരി 15ന് ഞങ്ങളുടെ മകനും വാമികയുടെ അനിയനുമായ 'അകായി'യെ ഈ ലോകത്തെയ്ക്ക് ഞങ്ങള്‍ സ്വാഗതം ചെയ്ത വിവരം അങ്ങേയറ്റം സന്തോഷത്തോടു കൂടിയും ഹൃദയം നിറഞ്ഞ സ്നേഹത്തോടെയും നിങ്ങളെ അറിയിച്ചു കൊള്ളുന്നു.ഞങ്ങളുടെ ജീവിതത്തിലെ അങ്ങേയറ്റം മനോഹരമായ ഈ നിമിഷത്തില്‍ നിങ്ങള്‍ ഏവരുടെയും അനുഗ്രഹങ്ങളും ആശംസകളും ഞങ്ങള്‍ തേടുന്നു.ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ഏവരോടും അഭ്യര്‍ത്ഥിക്കുന്നു.സ്നേഹത്തോടെയും നന്ദിയോടെയും,വിരാട്,അനുഷ്‌ക''-എന്നാണ് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.
ഈ പോസ്റ്റ് വന്നതോടു കൂടി ആരാധകര്‍ വിരാടിന്റെയും അനുഷ്‌കയുടെയും കുഞ്ഞിന്റെ പേരിനു പിന്നിലെ രഹസ്യമാണ് അന്വേഷിച്ചത്.അകായ് എന്ന പേരിന്റെ ഉറവിടവും അര്‍ത്ഥവുമാണ് ഏവരും അന്വേഷിക്കുന്നത്.തിളങ്ങുന്ന ചന്ദ്രന്‍ എന്ന് ടര്‍ക്കിഷ് ഭാഷയിലും തന്റെ ഭൗതിക ശരീരത്തിനപ്പുറമുള്ളതെന്ന് ഹിന്ദിയിലും അര്‍ത്ഥം വരുന്ന അകായ് എന്ന പേര് എന്ത് അര്‍ത്ഥം ലക്ഷ്യംവെച്ചാണ് എടുത്തിരിക്കുന്നതെന്ന് ദമ്പതികള്‍ നിലവില്‍ വെളിപ്പെടുത്തിയിട്ടില്ല.
മണിക്കൂറുകള്‍ക്കുള്ളില്‍ 5 മില്ല്യണ്‍ ആളുകളാണ് ഇന്‍സ്റ്റഗ്രാമിലെ കോഹ്ലിയുടെ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്.ദമ്പതികള്‍ക്ക് ആശംസ അറിയിച്ചുകൊണ്ടും സ്നേഹാന്വേഷണങ്ങള്‍ നടത്തിയും ഐപിഎല്‍ ടീം ഉള്‍പ്പെടെ നിരവധി താരങ്ങളും ആരാധകരുമാണ് രംഗത്ത് വന്നിരിക്കുന്നത്.ആര്‍.സി.ബി ടീമിലെ ഏറ്റവും ചെറിയ അംഗം എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ആശംസ അറിയിച്ചിരിക്കുന്നത്.
ഈ അടുത്തിടയ്ക്കാണ് സൗത്ത് ആഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ് തന്റെ യൂട്യൂബ് ചാനലിലൂടെ വിരാടും അനുഷ്‌കയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുന്നു.അതിനാല്‍ ആണ് മാച്ചുകളില്‍ നിന്നും മാറി നില്‍ക്കുന്നത് എന്ന വെളിപ്പെടുത്തിയത്.പിന്നീട് അദ്ദേഹം തന്നെ തനിക്ക് അബദ്ധം പറ്റിയതാണെന്നും ക്ഷമ ചോദിക്കുന്നുവെന്നും ചാനലിലൂടെ പറഞ്ഞിരുന്നു.
Content Highlights: Anushka Sharma Virat Kohl child name akai