അപ്രതീക്ഷിതമായി കാല്‍തൊട്ട് വന്ദിച്ച് ആരാധകന്‍; പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ച് നടി അഞ്ജു

ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായി എത്തിയ നടിയാണ് അഞ്ജു കുര്യന്‍. അതിന് മുമ്പ് ഹിറ്റ് ചിത്രങ്ങളായ നേരം, ഓം ശാന്തി ഓശാന, പ്രേമം എന്നീ ചിത്രങ്ങളിലെല്ലാം അഞ്ജു അഭിനയിച്ചിട്ടുണ്ട്. ഓം ശാന്തി ഓശാനയില്‍ വിനീത് ശ്രീനിവാസന്റെ ജോഡിയായിട്ടാണ് അഞ്ജു അഭിനയിച്ചത്. ജയറാം നായകനായെത്തിയ എബ്രഹാം ഓസ്ലറിലും താരം വേഷമിട്ടു.
ഇപ്പോഴിതാ പാലക്കാട് ഒരു സ്വകാര്യ ടെക്‌സ്‌റ്റൈല്‍ സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴുള്ള നടിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. താന്‍ ആരാധിക്കുന്ന നടിയെ അടുത്തുകണ്ട സന്തോഷത്തില്‍ അഞ്ജു കുര്യന്റെ കാലില്‍ വീഴുന്ന ആരാധകനെ വീഡിയോയില്‍ കാണാം.
അഞ്ജുവിനെ കണ്ടയുടനെ തന്നെ ആരാധകന്‍ കാലില്‍ വീഴുകയായിരുന്നു. ഇനി കാലില്‍ വീഴരുതെന്ന് അഞ്ജു പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. പിന്നീട് നടിയോട് സംസാരിക്കുന്നതിനിടയില്‍ ആരാധകന്റെ കണ്ണ് നിറയുന്നതും അയാള്‍ കണ്ണീരൊപ്പുന്നതും വീഡിയോയില്‍ കാണാം. കരയുതെന്ന് അഞ്ജു പറയുന്നുമുണ്ട്. പിന്നീട് ഇരുവരും ഒരുമിച്ചുള്ള ചിത്രവുമെടുക്കുന്നുണ്ട്. അതിനുശേഷം യാത്ര പറയുന്നതിന് മുമ്പ് ആരാധകന്‍ വീണ്ടും കാലില്‍ വീഴുന്നതും വീഡിയോയില്‍ കാണാം. അഞ്ജു ആരാധകനെ പിടിച്ചെഴുന്നേല്‍പ്പിക്കാനും ശ്രമിക്കുന്നുണ്ട്.
Content Highlights: anju kurian fans emotional meeting viral video