സ്ത്രീകളുടെ അടിവസ്ത്രവുമായി ബന്ധപ്പെട്ട് ബച്ചന്റെ പഴയ ട്വീറ്റ്; കെബിസിയില്‍ ചോദിക്കാമെന്ന് ട്രോള്‍

സ്ത്രീകളുടെ അടിവസ്ത്രവുമായി ബന്ധപ്പെട്ട ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ പഴയ ട്വീറ്റ് വീണ്ടും ചര്‍ച്ചയാകുന്നു. 13 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഈ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഒരു റെഡ്ഡിറ്റ് ഉപയോക്താവ് വീണ്ടും പങ്കുവെയ്ക്കുകയായിരുന്നു. ഇതോടെ ബോളിവുഡ് താരത്തെ അഭിനന്ദിച്ചും വിമര്‍ശിച്ചും ആളുകള്‍ രംഗത്തെത്തി.
'ഇംഗ്ലീഷ് ഭാഷയില്‍ 'ബ്രാ' എന്നത് ഏകവചനവും 'പാന്റീസ്' എന്നത് ബഹുവചനവും ആകുന്നത് എന്തുകൊണ്ടാണ്' എന്നായിരുന്നു അമിതാഭിന്റെ ട്വീറ്റ്. 2010 ജൂണ്‍ 12-നാണ് അദ്ദേഹം ഈ ട്വീറ്റ് പോസ്റ്റ് ചെയ്തത്.
ഇത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേര്‍ കമന്റുമായെത്തി. കോന്‍ ബനേഗ കോര്‍പതിയുടെ അടുത്ത സീസണില്‍ ഈ ചോദ്യം ഉള്‍പ്പെടുത്താം എന്നായിരുന്നു ഒരാളുടെ കമന്റ്. നിങ്ങളില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നും ഈ സംശയം ഇന്ന് തന്നെ പരിഹരിക്കണം എന്നുമെല്ലാം ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.
Content Highlights: amitabh bachchans old tweet about t womens lingerie goes viral