'സൈക്കിളുകളും ഉറ്റസുഹൃത്തുക്കളും മനോഹരമായ കാഴ്ചകളും'; അവധിക്കാലം ആഘോഷമാക്കി നേഹയും അയിഷയും

നേഹ ശര്‍മയും അയിഷ ശര്‍മയും | Photo: instagram/ neha sharma
നേഹ ശര്‍മയും അയിഷ ശര്‍മയും | Photo: instagram/ neha sharma

തായ്‌ലന്‍ഡിലെ ഫുക്കെറ്റില്‍ നിന്നുള്ള യാത്രാചിത്രങ്ങള്‍ പങ്കുവെച്ച് ബോളിവുഡ് താരം നേഹ ശര്‍മ. സഹോദരിയും മോഡലുമായ അയിഷ ശര്‍മയ്ക്കൊപ്പമാണ് നേഹ തായ്‌ലന്‍ഡിലെത്തിയത്. സൈക്കിളില്‍ യാത്ര ചെയ്യുന്നതിനിടെ പകര്‍ത്തിയ ചിത്രമാണ് നേഹ പോസ്റ്റ് ചെയ്തത്.

കറുപ്പ് നിറത്തിലുള്ള മോണോകിനിയാണ് നേഹ ധരിച്ചിരിക്കുന്നത്. നെക്ക്‌ലൈനിലെ വെള്ള ബോര്‍ഡറിനൊപ്പം വെള്ള സ്ട്രാപ്പാണ് ഇതിന് നല്‍കിയിരിക്കുന്നത്. ഇതിനൊപ്പം വെള്ള നിറത്തിലുള്ള സരോങ് ഒരു വശത്തേക്ക് ചുറ്റിയിടുത്തിട്ടുണ്ട്. 

ബ്ലാക്ക് ആന്റ് വൈറ്റ് ബിക്കിനിയാണ് അയിഷയുടെ ഔട്ട്ഫിറ്റ്. ഇതിനൊപ്പം കറുപ്പില്‍ വെള്ള ഡിസൈനുകള്‍ വരുന്ന ഒരു സ്‌കര്‍ട്ടും ധരിച്ചിട്ടുണ്ട്. വട്ടത്തൊപ്പി കൂടിയായതോടെ അയിഷയുടെ ലുക്ക് പൂര്‍ണമായി. യാത്രക്കിടെ കഴിച്ച ഭക്ഷണത്തിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. 'സൈക്കിളുകളും ഉറ്റസുഹൃത്തുക്കളും മനോഹരമായ കാഴ്ച്ചകളും-തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞുള്ള യാത്ര' എന്ന കുറിപ്പോടെയാണ് നേഹ ചിത്രങ്ങള്‍ പങ്കുവെച്ചത്.

ഇതേ ചിത്രങ്ങള്‍ അയിഷയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'തായ്‌ലന്‍ഡില്‍ നിന്നുള്ള പോസ്റ്റ്കാര്‍ഡുകള്‍' എന്ന ക്യാപ്ഷനോടെയാണ് അയിഷ ചിത്രങ്ങള്‍ പങ്കുവെച്ചത്. 

നേരത്തേയും അയിഷയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ നേഹ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. മുംബൈയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ ഇരുവരും കറുപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റുകള്‍ ധരിച്ചെത്തിയിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാനുള്ള ഒരുക്കംപോലെ ലെഹങ്കയിലുള്ള ചിത്രങ്ങളും നേഹ പോസ്റ്റ് ചെയ്തിരുന്നു. 'ശര്‍മ സിസ്‌റ്റേഴ്‌സ്' എന്നാണ് ഇതിനൊപ്പം നേഹ കുറിച്ചത്. 

Content Highlights: aisha sharma and neha sharma thailand travel photos