'രാഹുലിനെ വിവാഹം കഴിക്കാം, പക്ഷേ പേരിലെ ചോപ്ര മാറ്റില്ല'; ഷെര്‍ലിന്‍ ചോപ്ര പറയുന്നു

വിവാദങ്ങളിലൂടേയും ഗ്ലാമറസ് ഔട്ട്ഫിറ്റുകളിലൂടേയും എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് ഷെര്‍ലിന്‍ ചോപ്ര. സംവിധായകന്‍ സാജിദ് ഖാനെതിരേയും നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയ്‌ക്കെതിരേയും ഷെര്‍ലിന്‍ പീഡന പരാതി നല്‍കിയിരുന്നു. ഇപ്പോഴിതാ കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പങ്കുവെച്ചിരിക്കുകയാണ് ഷെര്‍ലിന്‍.
രാഹുലിനെ വിവാഹം കഴിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് രണ്ടാമതൊന്ന് ആലോചിക്കാതെ 'അതെ' എന്നാണ് ഷെര്‍ലിന്‍ മറുപടി നല്‍കിയത്. എന്നാല്‍ വിവാഹത്തിന്റെ കാര്യത്തില്‍ ചില നിബന്ധനങ്ങളുണ്ട്. വിവാഹത്തിന് ശേഷവും പേരിലെ ചോപ്ര മാറ്റില്ല. ഷെര്‍ലിന്‍ എന്ന പേരിനൊപ്പം ഗാന്ധിയെന്നോ രാഹുലെന്നോ ചേര്‍ക്കില്ല. ചോപ്രയായിതന്നെ തുടരും. ഷെര്‍ലിന്‍ പറയുന്നു. രാഹുല്‍ നല്ലൊരു വ്യക്തിയാണെന്നും ഷെര്‍ലിന്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഈ വീഡിയാ പുറത്തുവന്നതോടെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ നടിക്കെതിരോ ട്രോളുകള്‍ പങ്കുവെച്ചത്. ഷെര്‍ലിനെ വിവാഹം കഴിച്ച് രാഹുല്‍ ജീവിതം പാഴാക്കില്ലെന്നും ആളുകള്‍ പറയുന്നു.
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നില്‍ തിരിച്ചെത്തിയിരിക്കുകയാണ് ഷെര്‍ലിന്‍. എക്ത കപൂറിന്റെ പൗരാഷ്പുര്‍-2 എന്ന വെബ്‌സീരീസിലൂടെയാണ് തിരിച്ചുവരവ്. ഇതിന്റെ പ്രൊമോഷന്‍ തിരക്കിലാണ് നടി ഇപ്പോഴുള്ളത്. ബിഗ് ബോസിലും ഷെര്‍ലിന്‍ മത്സരിച്ചിട്ടുണ്ട്.
Content Highlights: actress sherlyn chopras surprising response to marrying rahul gandhi goes viral