'ലെറ്റ്‌സ് ഡാന്‍സ്'; ഗ്ലാമര്‍ ലുക്കിലുള്ള റീല്‍, തുര്‍ക്കിയില്‍ അടിച്ചുപൊളിച്ച് സാനിയ

സാനിയ ഇയ്യപ്പന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച റീലില്‍ നിന്ന്‌
സാനിയ ഇയ്യപ്പന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച റീലില്‍ നിന്ന്‌

യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് സാനിയ ഇയ്യപ്പന്‍. ഫിലിപ്പൈന്‍സ്, തായ്‌ലന്‍ഡ്, മലേഷ്യ, ബ്രിട്ടന്‍, സ്‌കോട്ട്‌ലന്‍ഡ്, കെനിയ, ഓസ്‌ട്രേലിയ, യുഎഇ, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളെല്ലാം സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളും വീഡിയോയും സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, ഗോവ, ഉത്തരാഖണ്ഡ്, ആഗ്ര, ജമ്മു കശ്മീര്‍, മേഘാലയ, കൊടൈക്കനാല്‍ എന്നിവിടങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ചുറ്റിയടിച്ചതിന്റേയും നിമിഷങ്ങള്‍ സാനിയ ആരാധകര്‍ക്കായി പോസ്റ്റ് ചെയ്തിരുന്നു. 

ഇപ്പോഴിതാ തുര്‍ക്കി യാത്രയുടെ ചിത്രങ്ങളാണ് സാനനിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലുള്ളത്. ഇസ്താംബുളില്‍ വിമാനമിറങ്ങുന്നതിന്റേയും നഗരത്തിലെ മനോഹരമായ കാഴ്ച്ചകളുടേയും വീഡിയോയാണ് താരം പങ്കുവെച്ചത്. ഇതിന് പിന്നാലെ തുര്‍ക്കിയിലെ വിവിധ സ്ഥലങ്ങള്‍ പശ്ചാത്തലമായി വരുന്ന ഒരു റീലും സാനിയ ചെയ്തിട്ടുണ്ട്.

വിവിധ യാത്രാ വേളകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കോര്‍ത്തിണക്കി, വ്യത്യസ്ത ഔട്ട്ഫിറ്റിലുള്ള സാനിയയാണ് റീലില്‍ കാണുന്നത്. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയ 'ലെറ്റ്‌സ് ഡാന്‍സ്' എന്ന ഓഡിയോയാണ് റീലിന്റെ പശ്ചാത്തലത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. 2012-ലെ ഓസ്‌കാര്‍ പുരസ്‌കാരച്ചടങ്ങിനിടെയാണ് അവതാരകയായ എമ്മ സ്റ്റോണ്‍ ഈ വാക്കുകള്‍ പറഞ്ഞത്. വര്‍ഷങ്ങള്‍ക്കുശേഷം ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു. ഈ ഓഡിയോയുടെ പശ്ചാത്തലത്തില്‍ നിരവധി റീലുകള്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സാനിയയും റീല്‍ തയ്യാറാക്കിയത്. 

സ്റ്റൈലിഷ് ലുക്കിലാണ് സാനിയയെ ഈ റീലില്‍ കാണാനാകുക. നിരവധി പേര്‍ താരത്തിന്റെ ഔട്ട്ഫിറ്റുകളെ പ്രശംസിച്ച് കമന്റ് ചെയ്തിട്ടുണ്ട്. ലൂസ് വൈറ്റ് പാന്റും ബ്ലാക്ക് സ്ലീവ്‌ലെസ് ടോപ്പും അണിഞ്ഞ സാനിയയെയാണ് റീലിന്റെ തുടക്കത്തില്‍ കാണുന്നത്. പേസ്റ്റല്‍ നീല നിറത്തിലുള്ള സ്‌കര്‍ട്ടും ടോപ്പം കറുപ്പ് ഗൗണും ബ്രൗണ്‍ നിറത്തിലുള്ള സ്‌കര്‍ട്ടും ടോപ്പും പിങ്ക്, ഓറഞ്ച് നിറങ്ങളിലുള്ള ബിക്കിനിയുമെല്ലാം ധരിച്ച സാനിയയെ റീലില്‍ കാണാം.
 

Content Highlights: actress saniya iyappan turkey vacation