'അവളെ ആദ്യമായി ആ വേഷത്തില്‍ കണ്ടപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു'-മകളുടെ അരങ്ങേറ്റത്തിന്റെ വീഡിയോ പങ്കുവെച്ച് മുക്ത

മകള്‍ കണ്‍മണിയുടെ അരങ്ങേറ്റത്തിന്റെ വീഡിയോ പങ്കുവെച്ച് നടി മുക്ത. വികാരനിര്‍ഭരമായ ഒരു കുറിപ്പോടുകൂടിയാണ് ഇന്‍സ്റ്റഗ്രാമില്‍ മുക്ത വീഡിയോ പോസ്റ്റ് ചെയ്തത്. മകളുടെ നൃത്തം കാണുമ്പോള്‍ അഭിമാനവും സന്തോഷവും തോന്നുന്നുവെന്നും ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ദിവസമാണെന്നും അവര്‍ കുറിച്ചു.
'എന്റെ കണ്‍മണിയുടെ ആദ്യത്തെ ക്ലാസിക്കല്‍ നൃത്തം. എന്റെ ഹൃദയം നിറഞ്ഞൊഴുകുകയാണ്. അവളെ ആദ്യമായി ക്ലാസിക്കല്‍ ഡാന്‍സിന്റെ വേഷത്തില്‍ കണ്ടപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു. എന്നും ഓര്‍ക്കാന്‍ ആഗ്രഹിക്കുന്ന നിമിഷം. എല്ലാ ഭാവങ്ങളും ഉള്‍ക്കൊണ്ട് അവള്‍ നൃത്തം ചെയ്യുന്നത് കണ്ടപ്പോള്‍ എനിക്ക് അഭിമാനവും സന്തോഷവും തോന്നി. എല്ലാ കുട്ടികളും വളരെ മനോഹരമായി നൃത്തം ചെയ്തു.
ആത്മവിശ്വാസത്തോടെ കണ്‍മണി നൃത്തം ചെയ്തതിന് കാരണം അവളുടെ ഗുരു വിനീത് രാധാകൃഷ്ണന്‍ സാറിന്റെ നിര്‍ദേശങ്ങളും ക്ഷമയും സമര്‍പ്പണവുമാണ്. ഇത്രയും കഴിവുള്ള ഒരു കലാകാരന്റെ കീഴില്‍ അവളെ പഠിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ ഭാഗ്യവാന്‍മാരാണ്. നൃത്ത്യഗ്രഹത്തിലെ എല്ലാ അധ്യാപകര്‍ക്കും നന്ദി പറയുന്നു. മാതാപിതാക്കള്‍ എന്ന നിലയില്‍ അവളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാന്‍ ഞങ്ങള്‍ ശ്രമിക്കും. മറക്കാന്‍ കഴിയാത്തൊരു ദിവസം. നിങ്ങളുടെ പ്രാര്‍ഥനയില്‍ അവളെ ഓര്‍ക്കുക'-മുക്ത കുറിച്ചു.
Content Highlights: actress muktha shares video of daughter kanmanis classical dance debut