ട്രഡീഷണൽ ലുക്കിൽ അതിസുന്ദരിയായി മിയ, കൈയടിച്ച് ആരാധകര്‍| ചിത്രങ്ങൾ

Miya George/ Image: Instagram page
Miya George/ Image: Instagram page

ഒരുപാട് മലയാള ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയതാണ് മിയ ജോര്‍ജ്. ഇന്‍സ്റ്റഗ്രാം വഴി  തന്റെ വിശേഷങ്ങള്‍ ആരാധകരോട് പങ്കുവെയ്ക്കാന്‍ മിയ മറക്കാറില്ല. ഇപ്പോള്‍ നടി തന്റെ പേജില്‍ പങ്കുവെച്ച ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്. നവരാത്രി സ്‌പെഷലായ ഫോട്ടോഷൂട്ടില്‍ ഗ്ലാമറസ് ലുക്കിലാണ് മിയ പ്രത്യക്ഷപ്പെട്ടത്. വമ്പന്‍ മേക്കോവറിന് വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്

മെറൂണ്‍ നിറത്തിലുള്ള ബ്ലൗസും നീളന്‍ പാവാടയും ഒപ്പം ഗോള്‍ഡന്‍ ബോര്‍ഡറുമുള്ള ഷാളും ചേര്‍ന്ന ലെഹങ്ക ലുക്കാണ് വേഷം. ട്രഡീഷണല്‍ ചോക്കറും അതിനോട് ചേരുന്ന ഗോള്‍ഡണ്‍ അരഞ്ഞാണവും ഒരു എലഗന്റ് ലുക്ക് നല്‍കുന്നു. ട്രഡീഷണല്‍ വളയും അതിനോട് ചേര്‍ന്നുള്ള ജിമിക്കി കമ്മലും അണിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം ഇപ്പോള്‍ ട്രെന്‍ഡിങ്ങായിരിക്കുന്ന മൂണ്‍ ബിന്ദി സ്‌റ്റെല്‍ പൊട്ടാണ് മിയ അണിഞ്ഞിരിക്കുന്നത്.

ബണ്‍ സ്‌റ്റെലിങ്ങാണ് തലമുടിക്ക് നല്‍കിയിരിക്കുന്നത്. മുടിയില്‍ വെയ്ക്കാന്‍ പിങ്ക് അരളി പൂവാണ് തിരഞ്ഞെടുത്തിരിക്കുന്നത്.സര്‍പ്പക്കാവിന് സമാനമായ ലൊക്കേഷനും ഡാര്‍ക്ക് ഗോര്‍ഡന്‍ കളര്‍ ഗ്രേഡിങ്ങും ഫോട്ടോയ്ക്ക് ഭംഗി കൂട്ടുന്നു. രശ്മി മുരളീധരനാണ് സ്റ്റെലിങ്, അവിനാശാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ശ്രുതിയാണ് മേക്കപ്പ്. 

ഫോട്ടോ അപ്ലോഡ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളിക്കുള്ളില്‍ ശ്രദ്ധ നേടി. മിയ അതിമനോഹരിയായിരിക്കുന്നുവന്ന് ചിലര്‍ കമന്റ് ചെയ്തു. ചിലര്‍ ആശംസകള്‍ നേര്‍ന്നു
 

Content Highlights: actress miya george photo shoot