വിവാഹം കഴിഞ്ഞ് ഒന്നര വര്‍ഷത്തിനുശേഷം ഹണിമൂണ്‍; സീഷെല്‍സ് സ്വര്‍ഗം പോലെയെന്ന് മീര നന്ദന്‍

കഴിഞ്ഞ വര്‍ഷം ജൂണ്‍ 29-നായിരുന്നു നടി മീരാ നന്ദന്റേയും ലണ്ടനിലെ അക്കൗണ്ടന്റായ ശ്രീജുവിന്റേയും വിവാഹം. ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് ഒന്നര വര്‍ഷത്തിനുശേഷം മധുവിധു ആഘോഷിക്കുകയാണ് ദമ്പതികള്‍. സീഷെല്‍സ് ദ്വീപിലേക്കാണ് ഇരുവരും ഹണിമൂണ്‍ യാത്ര പോയത്.
ഇവിടെ നിന്നുള്ള ചിത്രങ്ങള്‍ മീര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. 'ഹണിമൂണ്‍ അല്‍പം വൈകിയോ? അതെ, അതില്‍ നഷ്ടബോധമുണ്ടോ? ഒട്ടുമില്ല. സ്വര്‍ഗം പോലെയുള്ള സീഷെല്‍സേ, നിന്നെ ഒരുപാട് ഇഷ്ടപ്പെടുന്നു' എന്നാണ് മീരാ നന്ദന്‍ കുറിച്ചത്.
ബീജ് നിറത്തിലുള്ള പാന്റ്‌സും സ്ലീവ്‌ലെസ് ക്രോപ് ടോപ്പുമായിരുന്നു മീരയുടെ ഔട്ട്ഫിറ്റ്. ബിക്കിനി ധരിച്ച് അതിന് മുകളിലായാണ് നെറ്റ് പോലെയുള്ള ഈ ഔട്ട്ഫിറ്റ് ധരിച്ചത്. ഇതിന് താഴെ വസ്ത്രത്തെ അനുകൂലിച്ചും വിമര്‍ശിച്ചും ഒട്ടേറെപ്പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. ‘ഇത് അല്‍പം കൂടിപ്പോയി’, ‘അയ്യേ, ഇതെന്ത് ബിക്കിനി’, ‘നമ്മുടെ ജീവിതം നമുക്കുള്ളതാണ്’ എന്നെല്ലാമാണ് കമന്റുകള്‍.
Content Highlights: actress meera nandan shares honeymoon trip photos