'അഭിഷേകിന് അമ്മയേക്കാൾ പേടി ഐശ്വര്യയെ';ചർച്ചയായി ശ്വേതാ ബച്ചന്റെ വാക്കുകൾ, മിണ്ടാതിരിക്കൂ എന്ന് താരം

ബോളിവുഡിലെ താരദമ്പതിമാരായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും എന്നും വാർത്തകളിളെ നിറസാന്നിധ്യമാണ്. ഇരുവരുടേയും വ്യക്തി ജീവിതവും പ്രൊഫഷണല്‍ ജീവിതവും ആരാധകർക്കിടയിൽ ചർച്ചയുമാണ്. ഇപ്പോഴിതാ, അഭിഷേക് ബച്ചനും സഹോദരി ശ്വേതാ ബച്ചനും പങ്കെടുത്ത കോഫി വിത്ത് കരൺ പരിപാടിയുടെ ഒരു പഴയ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ.
റാപ്പിഡ് റൗണ്ട് ഫയറിൽ കരൺ ചോദിക്കുന്ന ചോദ്യവും അതിന് ഇരുവരും പറയുന്ന മറപടിയുമാണ് ഇപ്പോൾ പ്രചരിക്കുന്നത്. നിങ്ങൾക്ക് അമ്മയെ ആണോ ഭാര്യയെ ആണോ കൂടുതൽ ഭയമെന്നായിരുന്നു കരണിന്റെ ചോദ്യം. തന്റെ അമ്മയെ ആണ് തനിക്ക് ഭയമെന്ന് അഭിഷേക് തുറന്നുപറയുകയും ചെയ്യും. എന്നാൽ, അതിനിടയിൽ ശ്വേത ഇടപെട്ടുകൊണ്ട് ഭാര്യയെ ആണ് അഭിഷേകിന് പേടി എന്ന് പറയുന്നതാണ് ഇപ്പോൾ പാപ്പരാസികളുടെ ചർച്ച. ഇത് തന്റെ റാപ്പിഡ് ഫയർ ആണെന്നൂ മിണ്ടാതിരിക്കൂ എന്നും ഉടൻ ഇടപെട്ടുകൊണ്ട് അഭിഷേക് പറയുകയും ചെയ്തു.
2007 ഏപ്രിൽ 20-നായിരുന്നു ഇരുവരുടേയും വിവാഹം. അതിനുശേഷം പലപ്പോഴും അവരുടെ ബന്ധം ചർച്ചകളിൽ നിറഞ്ഞു. ജയ ബച്ചനും ഐശ്വര്യയും തമ്മിൽ മിണ്ടാറില്ലെന്നായിരുന്നു പാപ്പരാസികളുടെ ആദ്യ കണ്ടുപിടുത്തം. പ്രശ്‌നങ്ങൾ കാരണം അഭിഷേകും ഐശ്വര്യയും വീടുമാറിയെന്ന് പുറകെ റിപ്പോർട്ട് വന്നു. അതല്ല ഐശ്വര്യയും മകളും മാത്രമാണ് വീട്ടിൽനിന്നിറങ്ങിയതെന്നും അഭ്യൂഹങ്ങൾ പരന്നു. എന്നാൽ, അത്തരം വാർത്തകളോടെല്ലാം ഐശ്വര്യയും അഭിഷേകും മൗനം പാലിക്കുകയായിരുന്നു.
Content Highlights: Abhishek Bachchan's Candid Confession on Koffee With Karan: Fear of Mother or Wife?