മണിക്കൂറില്‍ 23 തവണ ബംജീ ജംപ് ചെയ്ത് ലോക റെക്കോര്‍ഡ് സ്വന്തമാക്കി 50കാരി

.
.

50 വയസ്സ് കഴിഞ്ഞാല്‍  ഒരു ചെറിയ കുഴി ചാടി കടക്കാന്‍  പോലും ഭയക്കുന്നവരാണ് ഏറെയും, എന്നാല്‍ സൗത്താഫ്രിക്കന്‍ സ്വദേശിനിയായ ലിന്‍ഡ പോര്‍ട്ട്ഗീറ്റര്‍ന് അങ്ങനെയല്ല. മണിക്കൂറില്‍ 23 തവണ ബംജീ  ജംപിങ് ചെയ്ത് ലോക റെക്കോര്‍ഡ് തിരുത്തിയിരിക്കയാണ് അവര്‍.

ദക്ഷിണാഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ ബ്ലൂക്രാന്‍സ് പാലത്തില്‍ നിന്ന് ചാടിയാണ് ലോക റെക്കോര്‍ഡ് തിരുത്തിയത്. ആദ്യത്തെ റെക്കോര്‍ഡ് സൗത്താഫ്രിക്കന്‍ സ്വദേശിയായ വെറോണിക്ക ഡീന്‍ന്റേതാണ്, 19 തവണ.

''ഭയത്തെ അതിജീവിക്കാനും ആത്മവിശ്വാസം കൈവരിക്കാനും ഏറ്റവും നല്ല മാര്‍ഗമാണ് ബംജീ  ജംപിങ്, എന്നില്‍ ഭയമുണ്ടാക്കുന്ന എന്തെങ്കിലും പതിവായി ചെയ്യണമെന്ന് ഞാന്‍ തീരുമാനിച്ചു'-' റെക്കോര്‍ഡ് നേടിയ വേളയില്‍ ലിന്‍ഡയുടെ വാക്കുകള്‍.

കോച്ച് യൂജിന്‍ എലോഫിന്റെ ചിട്ടയായും കൃത്യമായുമുള്ള പരിശീലനമാണ് ലിന്‍ഡയുടെ ഫിറ്റ്‌നസ് ലെവല്‍ ഉയര്‍ത്തിയത്.

ഒരു യഥാര്‍ഥ റെക്കോര്‍ഡ് ബ്രേക്കിംഗ് ആയിരുന്നു ഇത്. ഈ റെക്കോര്‍ഡ് തിരുത്തുക ശ്രമകരമായ ഒന്നാണ്.  മനസ്സ് ഉറപ്പിച്ച് തീരുമാനിച്ചാല്‍ അസാധ്യമായത് ഒന്നുമില്ല. വളരെ മനോഹരമായ ഒരു ലോക റെക്കോര്‍ഡ്.- ഒഫീഷ്യല്‍ ഗിന്നസ് വേള്‍ഡ് അഡ്ജുഡിക്കേറ്റര്‍ സോഫിയ ഗ്രീനേക്കര്‍ ലിൻഡയുടെ നേട്ടത്തെക്കുറിച്ച് സൈറ്റിൽ കുറിച്ചതിങ്ങനെ.

Content Highlights: 50 year old women become world record holder for bungee jumping