ഒട്ടകത്തെ ബൈക്കിലിരുത്തി സാഹസിക യാത്ര; വീഡിയോ വൈറൽ, രൂക്ഷവിമർശനം

photo:X/@MeenaRamesh91
photo:X/@MeenaRamesh91

ഇരുചക്രവാഹനത്തിൽ ഒട്ടകത്തെ അപകടകരമായ രീതിയിൽ കയറ്റികൊണ്ടുപോകുന്ന വീഡിയോക്കെതിരേ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക വിമർശനം. വാഹനം ഓടിക്കുന്നയാളുടെയും പിന്നിലിരിക്കുന്നയാളുടേയും നടുവിൽ ഇരുത്തി ഒട്ടകത്തെ തിരക്കേറിയ റോഡിലൂടെ കൊണ്ടുപോകുന്നതാണ് വീഡിയോയിലുള്ളത്. 

ഒട്ടകത്തിന്റെ കാലുകൾ ക്രൂരമായ രീതിയിൽ കെട്ടിയിട്ടിരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. പിന്നിലുള്ള വാഹനത്തിലുണ്ടായിരുന്നവരാണ് ദൃശ്യങ്ങൾ പകർത്തിയത്. എന്നാൽ സംഭവം നടന്നത് എവിടെയാണെന്നത് വ്യക്തമല്ല. 

എക്സിൽ പങ്കുവെച്ച വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ രൂക്ഷമായ വിമർശനവും ഉയർന്നു. ഇത് മൃ​ഗങ്ങളോടുള്ള ക്രൂരതയും പീഡനവും ആണെന്ന് ഉൾപ്പെടെയുള്ള കമന്റുകളാണ് വന്നത്. ആളുകൾക്ക് എങ്ങനെ ഇത്തരത്തിൽ ഹൃദയശ്യൂന്യരാകാൻ കഴിയുന്നു എന്നായിരുന്നു ഒരാളുടെ ചോദ്യം. ശക്തമായ നടപടി വേണമെന്നായിരുന്നു മറ്റൊരു പ്രതികരണം. 

Content Highlights: 2 men carry camel on motorcycle