വാർഹോളിന്റെ മൺറോ ചിത്രത്തിന് 1507 കോടി രൂപ; റെക്കോഡ്

ലണ്ടന്‍: വിഖ്യാത അമേരിക്കന്‍ ചിത്രകാരന്‍ ആന്‍ഡി വാര്‍ഹോള്‍ വരച്ച ഹോളിവുഡ് സുന്ദരി മെര്‍ലിന്‍ മണ്‍റോയുടെ ഛായാചിത്രത്തിന് 1507 കോടി രൂപ. ഷോട്ട് സെയ്ജ് ബ്ലൂ മെര്‍ലിന്‍ എന്നറിയപ്പെടുന്ന ചിത്രം 1964-ലാണ് വാര്‍ഹോള്‍ വരച്ചത്.
ന്യൂയോര്‍ക്കിലെ ക്രിസ്റ്റീസ് ലേലകമ്പനിയാണ് ചിത്രം ലേലത്തിനുവെച്ചത്. ലോകത്ത് നിലനില്‍ക്കുന്ന അപൂര്‍വവും ശ്രേഷ്ഠവുമായ ചിത്രങ്ങളിലൊന്നാണിതെന്ന് ക്രിസ്റ്റീസ് ചൂണ്ടിക്കാട്ടി.
ഒരു അമേരിക്കന്‍ കലാസൃഷ്ടിക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. ജീന്‍ മൈക്കിള്‍ ബാസ്‌ക്വിയറ്റ് 1982-ല്‍ വരച്ച തലയോട്ടിയുടെ പെയിന്റിങ്ങിന്റെ റെക്കോഡാണ് ഇതോടെ മറികടന്നത്. പ്രശസ്തമായ ഒട്ടേറെ ചിത്രങ്ങള്‍ വരച്ചിട്ടുള്ള വാര്‍ഹോള്‍ സിനിമാസംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്.
Content Highlights: marilyn monroe, Andy Warhol, painting, record prize, lifestyle