സ്കേറ്റിങ്ങിനൊപ്പം അസ്സൽ നൃത്തവും ജാൻവിക്ക് വഴങ്ങും; റെക്കോർഡുകൾ കീഴടക്കി പന്ത്രണ്ടുകാരി- വീഡിയോ

സ്കേറ്റിങ്ങിൽ അഭിരമിച്ച് റെക്കോർഡുകൾ നേടുന്നവരെ കണ്ടിട്ടുണ്ടാവും. ഒപ്പം നൃത്തം കൂടിയായാലോ? സ്‌കേറ്റിങ് ഷൂ ധരിച്ച് അനായാസേന നൃത്തം ചെയ്ത് പുതിയ റെക്കോർഡുകൾ കീഴടക്കിയിരിക്കുകയാണ് ഒരു പന്ത്രണ്ടു വയസ്സുകാരി. ചണ്ഡിഗഢ് സ്വദേശിയായ ജാൻവിയാണ് സമൂഹമാധ്യമത്തിലും വൈറലായ ആ താരം.
സ്കേറ്റിങ് ചെയ്തുകൊണ്ട് കൂളായി പടികൾ ഇറങ്ങുന്നതും ബാംഗ്രാ നൃത്തം ചെയ്യുന്നതുമാണ് ജാൻവിയെ ഇന്ത്യാ ബുക് ഓഫ് റെക്കോർഡ്സിൽ ഇടംനേടിക്കൊടുത്തത്. 2019ലെ നാഷണൽ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ വിജയിയുമായിരുന്നു ജാൻവി. യൂട്യൂബിലൂടെയും മറ്റും അച്ഛനാണ് ജാൻവിക്ക് സ്കേറ്റിങ്ങിന്റെ ബാലപാഠങ്ങൾ പകർന്നുകൊടുത്തത്. ഇന്ന് വൈദഗ്ധ്യത്തോടെ അതു കൈകാര്യം ചെയ്യാനും ജാൻവി പഠിച്ചു.
എട്ടാമത്തെ വയസ്സു മുതലാണ് താൻ സ്കേറ്റിങ് തുടങ്ങിയതെന്നും ജാൻവി പറയുന്നു. സ്കേറ്റിങ്ങിൽ കഴിവു പ്രകടിപ്പിച്ചു തുടങ്ങിയതോടെ പഞ്ചാബി കോറിയോഗ്രാഫർക്കരികിൽ നൃത്തം പഠിക്കാനും ചേർക്കുകയായിരുന്നു. ഇന്ത്യാ ബുക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയതിൽ ഏറെ സന്തോഷമുണ്ടെന്നും ഭാവിയിൽ പുതിയ റെക്കോർഡുകൾ നേടിയെടുക്കുകയാണ് ലക്ഷ്യമെന്നും ജാൻവി പറയുന്നു.
Content Highlights: 12-yr-old Chandigarh girl becomes youngest to perform Bhangra on skates
Content Highlights: