കൊച്ചിയില്‍ ആശിച്ച വീട് സ്വന്തമാക്കി നിമിഷ; ആഘോഷമാക്കി അനു സിതാരയും സുഹൃത്തുക്കളും

നിമിഷ സജയന്‍ ഗണപതിക്കും ചിദംബരത്തിനുമൊപ്പം/ നിമിഷയും അനു സിതാരയും | Photo: instagram/ nimisha sajayan
നിമിഷ സജയന്‍ ഗണപതിക്കും ചിദംബരത്തിനുമൊപ്പം/ നിമിഷയും അനു സിതാരയും | Photo: instagram/ nimisha sajayan

കൊച്ചിയില്‍ വീട് സ്വന്തമാക്കി നിമിഷ സജയന്‍. 'ജനനി' എന്ന് പേരിട്ടിരിക്കുന്ന വീടിന്റെ ഗൃഹപ്രവേശം കഴിഞ്ഞ ദിവസം നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.

നടിയും നിമിഷയുടെ അടുത്ത സുഹൃത്തുമായ അനു സിതാര, നടന്‍ ഗണപതി, സംവിധായകന്‍ ചിദംബരം, നടന്‍ ആന്റണി വര്‍ഗീസ് പെപ്പെ, സംവിധായകന്‍മാരായ ശ്രീജിത്ത്, ഷാഹി കബീര്‍, മന്ത്രി പി.രാജീവ്‌ തുടങ്ങിയവര്‍ അതിഥികളായെത്തി.

ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ നിമിഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. മെറൂണ്‍ നിറത്തിലുള്ള സാരിയില്‍ അതിസുന്ദരിയായ നിമിഷയെ ചിത്രങ്ങളില്‍ കാണാം. നീലയും മെറൂണും നിറങ്ങള്‍ ചേര്‍ന്ന സല്‍വാറായിരുന്നു അനു സിതാരയുടെ ഔട്ട്ഫിറ്റ്. പുതിയ വീട്ടില്‍ നിന്നെടുത്ത നിമിഷയുടെ ചിത്രങ്ങള്‍ ഗണപതിയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 

മുംബൈ മലയാളിയായ നിമിഷ ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലാണ്.  താനെ ജില്ലയിലെ അംബര്‍നാഥ് വെസ്റ്റിലെ ക്ലാസിക് അപാര്‍ട്‌മെന്റിലാണ് നിമിഷയും കുടുംബവും താമസിച്ചിരുന്നത്. കൊല്ലം കടയ്ക്കല്‍ സ്വദേശിയായ സജയന്‍ നായരാണ് നിമിഷയുടെ അച്ഛന്‍. കഴിഞ്ഞ ജനുവരിയിലാണ് നിമിഷയ്ക്ക് അച്ഛനെ നഷ്ടമായത്. ബിന്ദു സജയനാണ് അമ്മ. നീതു സജയന്‍ എന്നാണ് സഹോദരിയുടെ പേര്.
 

Content Highlights: nimisha sajayan house warming kochi