ഇത് ശരിക്കും ഭൂമിയിലെ സ്വർഗം; സ്വർഗംമേടിലെ ഉട്ടോപ്യ, അതിമനോഹരമായ വാസസ്ഥലം സ്വന്തമാക്കിയ കുടുംബം

സ്വർ​ഗംമേടിലെ ഉട്ടോപ്യയിൽ നിന്ന്
സ്വർ​ഗംമേടിലെ ഉട്ടോപ്യയിൽ നിന്ന്

​ഗരങ്ങളിലെ തിക്കും തിരക്കുമെല്ലാം ഒഴിവാക്കി കുന്നിൻമുകളിലേക്ക് കയറി പ്രകൃതിയോട് ഇണങ്ങി മഞ്ഞുമൂടിയ കാടിന്റേയും കാറ്റിന്റേയും ശാന്തതയിൽ ജീവിക്കുക എന്നത് പലരുടേയും സ്വപ്നമാണ്. എന്നാൽ, അത്തരമൊരു സ്വപ്നത്തെ യാഥാർഥ്യമാക്കിയിരിക്കുകയാണ് ആർക്കിട്ടെക്ക്റ്റ് എൽദോസ് പച്ചിലിക്കാടനും അദ്ദേഹത്തിന്റെ ഭാര്യ ജിൻസിയും. ഇടുക്കിയിലെ സ്വർ​ഗംമേടിലാണ് കഥ നടക്കുന്നത്. കൃത്യമായ പറഞ്ഞാൽ സ്വർ​ഗംമേടിലെ ഉട്ടോപ്യയിൽ. 

കൂത്താട്ടുക്കുളം സ്വദേശികളാണ് എൽദോസും ജിൻസിയും. 2016-ലാണ് ഇവര്‍ സ്വര്‍ഗംമേടില്‍ സ്ഥലം വാങ്ങി സ്വന്തമായി ചെറിയൊരു ലോകം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത്. ഉട്ടോപ്യ സസ്റ്റേയ്‌നബിള്‍ സെസൈറ്റി എന്ന പേരില്‍ ഒരു എന്‍.ജി.ഒ ആയി രജിസ്റ്റര്‍ ചെയ്താണ് ഇവർ മുന്നോട്ട് പോകുന്നത്. ഒരു കുടുംബം എന്നതിലുപരി മനുഷ്യന്റെ അടിസ്ഥാന യൂണിറ്റ് ഒരു കമ്യൂണിറ്റി ആയിരിക്കണം എന്നതാണ് ഉട്ടോപ്യ മുന്നോട്ട് വയ്ക്കുന്ന ആശയം. 

പ്രകൃതിയോട് ഇണങ്ങുന്ന തരത്തിൽ മരത്തടികളും പാഴ്വസ്തുക്കളും ഉപയോ​ഗിച്ചാണ് വീട് നിർമിച്ചിരിക്കുന്നത്. പൂർണമായും പ്രകൃതിയുമായി യോജിച്ചുപോകുന്ന ഒരു ജീവിതശൈലി. വാസയോ​ഗ്യമായ സ്ഥലങ്ങൾ ഉണ്ടാക്കുന്നതും ഉട്ടോപ്യയുടെ ലക്ഷ്യങ്ങളിലൊന്നാണ്. ചുറ്റുവട്ടങ്ങളിൽ നിന്ന് ലഭിക്കുന്ന വസ്തുക്കൾ ഉപയോ​ഗിച്ച് ഇത്തരം വാസയോ​ഗ്യമായ സ്ഥലങ്ങൾ നിർമിക്കുന്നതിന് മറ്റുള്ളവരെ സഹായിക്കാനും എൽദോസും കുടുംബവും ഒപ്പമുണ്ട്. 
 

Content Highlights: From City to Serenity: An Architect's Off-Grid Haven in the Idukki Mountains