5 ഭാഷകളില്‍ അനായാസം പാടും,ഓസ്‌ട്രേലിയക്കായി സ്വര്‍ണ മെഡല്‍; ലോകവേദികള്‍ കീഴടക്കി മലയാളി ബാലിക

#കെഎം ബൈജു
തൃദേവ്യ | Photo: Facebook/ Thridevya
തൃദേവ്യ | Photo: Facebook/ Thridevya

ലോക സംഗീത വേദികളില്‍ തരംഗമായി മലയാളി ബാലിക. ഓസ്‌ട്രേയിലയിലെ ക്യൂന്‍സ് ലാന്‍ഡ് സൺഷൈന്‍ കോസ്റ്റിലെ മലയാളി ദമ്പതിമാരുടെ പത്തുവയസ്സുകാരിയായ മകള്‍ തൃദേവ്യയാണ് മധുരസ്വരത്തിലൂടെ ആസ്വാദകരുടെ മനംകവരുന്നത്.

കാലിഫോര്‍ണിയയില്‍ നടന്ന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് പെര്‍ഫോമിങ്ങ് ആര്‍ട്‌സില്‍ ([ഡബ്ല്യു.സി.ഒ.പി.എ.) ഓസ്‌ട്രേലിയക്കായി മത്സരിച്ച് സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത് കൊച്ചുഗായികയെ ലോകശ്രദ്ധയിലെത്തിച്ചിരിക്കുകയാണ്. മുപ്പത് രാജ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 70 സംഗീത പ്രതിഭകളാണ് കാലിഫോര്‍ണിയയില്‍ മത്സരിക്കാനുണ്ടായിരുന്നത്. ഗ്രാമി പുരസ്‌കാര ജേതാക്കളടക്കമുളള പ്രഗല്‍ഭരായിരുന്നു വിധികര്‍ത്താക്കള്‍. 

ജൂനിയര്‍ വിഭാഗത്തില് ഗ്രാന്റ് ഫൈനലേക്ക് മുന്നേറിയാണ് തൃദേവ്യ സുവര്‍ണനേട്ടം കൊയ്തത്. അമേരിക്ക,ട്രിനിഡാഡ് ആന്റ് ടുബാഗൊ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു ഫൈനലിലെ മറ്റു രണ്ടുപേര്‍. റോക്ക് സംഗീതത്തില്‍ വെള്ളി മെഡലും തൃദേവ്യ നേടി.

സെലിബ്രേറ്റ് ഇന്ത്യ-സിങ്ങ് ഫോർ ദി വാലി കോംപിറ്റീഷനില് 2016-ല് പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡും തൃദേവ്യയെ തേടിയെത്തിയിരുന്നു. മെല്‍ബണിലെ പ്രശസ്തമായ പാലെയ്‌സ് തിയേറ്ററില്‍ പാടാനുള്ള അപൂര്‍വ അവസരവും ലഭിച്ചു. ഗാനരചനയിലും മലയാളി പ്രതിഭ കഴിവുതെളിയിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയന് ചിൽഡ്രൺ മ്യൂസിക് ഫൗണ്ടേഷന്‍ നടത്തിയ ദേശീയ ഗാനരചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

റോക്ക്,പോപ്പ് മ്യൂസിക്കിനൊപ്പം ഇന്ത്യന് ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍ സംഗീതവും തൃദേവ്യക്ക് വഴങ്ങും. ഓസ്‌ട്രേലിയയിലാണ് ജനിച്ചുവളര്‍ന്നതെങ്കിലും മലയാളം പാട്ടുകളും മനോഹരമായാ ആലപിക്കും.

Rama Rama Rama Rama Seetha Rama Pahimam..... Much thanks to Sridevi Mam, Vinod Sir & mamma ❤

Rama Rama Rama Rama Seetha Rama Pahimam..... Much thanks to Sridevi Mam, Vinod Sir & mamma ❤ May god give you joy, peace & good health :)

Posted by Thridevya on Sunday, July 18, 2021

ഒട്ടേറെ ഭാഷകളില്‍ പാടാനാവുന്നതാണ് കൊച്ചുമിടുക്കിയുടെ വലിയ സവിശേഷത. തൃദേവ്യയുടെ സിംഹള ഗാനം യൂ ട്യൂബില് വന്‍ഹിറ്റായിരുന്നു. ഹിന്ദി,തമിഴ് ഭാഷകളിലും അനായാസം പാടും. യു ട്യൂബിലും സമൂഹമാധ്യമങ്ങളിലും തൃദേവ്യയുടെ ആല്‍ബങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. സ്വന്തമായി ഗാനങ്ങളൊരുക്കുകയും വലിയൊരു പോപ്പ് ഗായികയാവുകയുമാണ് തൃദേവ്യയുടെ സ്വപ്‌നം. 

തൃശൂര്‍ സ്വദേശി മെക്കാനിക്കല്‍ എഞ്ചിനീയര്‍ ദീപക് മണിയുടേയും എറണാകുളം പള്ളുരുത്തി സ്വദേശി ക്വാളിറ്റി എജുക്കേഷന്‍ മാനേജരായ സേതു ലക്ഷ്മിയുടേയും മകളാണ്. സണ്‍ഷൈന്‍ കോസ്റ്റിലെ ചാന്‍സലര്‍ സ്റ്റേറ്റ് കോളേജില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയാണ്.

Content Highlights: thridevya malayali singer from australia