അടിവസ്ത്രത്തിന്റെ പരസ്യമാണോ?; സബ്യസാചിയുടെ മംഗൽസൂത്ര ക്യാംപയിന് ട്രോൾ

ബിടൗണിലെ പ്രശസ്ത ഡിസൈനറാണ് സബ്യസാചി മുഖർജി. വസ്ത്രങ്ങൾക്കു പുറമെ വ്യത്യസ്ത ശൈലിയിലുള്ള ആഭരണങ്ങളും സബ്യസാചിയുടെ ബ്രാൻഡ് പുറത്തിറക്കുന്നുണ്ട്. ഇപ്പോഴിതാ ഉത്തരേന്ത്യൻ സ്ത്രീകൾ വിവാഹശേഷം ധരിക്കുന്ന മംഗൽസൂത്ര ക്യാംപയിന്റെ പേരിൽ ട്രോളുകൾക്ക് ഇരയായിരിക്കുകയാണ് സബ്യസാചി.
ഇന്റിമേറ്റ് ഫൈൻ ജ്വല്ലറി എന്ന പേരിലാണ് സബ്യസാചി തന്റെ പുതിയ മംഗൽസൂത്ര കളക്ഷൻ പുറത്തുവിട്ടത്. മൂന്നുലക്ഷത്തിനടുത്താണ് മംഗൽസൂത്രയുടെ വില. മംഗൽസൂത്ര ധരിച്ചു നിൽക്കുന്ന മോഡലുകളുടെ ചിത്രവും സബ്യസാചി പങ്കുവെച്ചിരുന്നു. എന്നാൽ ചിത്രങ്ങളിലെ മോഡലുകളുടെ വസ്ത്രധാരണം അനുചിതമായെന്നാണ് പലരുടെയും കമന്റുകൾ.