ഹോളിവുഡ് കടന്ന് ചലഞ്ചെത്തി, അനായാസേന ചുവടുകള്‍ വച്ച് ബിടൗണ്‍ താരങ്ങള്‍

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മിക്കവരും ഓണ്‍ലൈനില്‍ പലവിധ ചലഞ്ചുകളില്‍ ഏര്‍പ്പെട്ട് ബോറടി മാറ്റാന്‍ ശ്രമിക്കുകയാണ്. ഇപ്പോഴിതാ നൃത്തത്തെ പ്രണയിക്കുന്ന ചിലരുടെ ചലഞ്ച് ആണ് വൈറലാകുന്നത്. ഹോളിവുഡും കടന്ന് ബോളിവുഡിലെത്തിയിരിക്കുന്ന ചലഞ്ചിനു പിന്നില്‍ പ്രശസ്ത നടിയും ഗായികയുമായ ജെന്നിഫര്‍ ലോപസ് ആണ്.
ജെന്നിഫര്‍ ലോപസിന്റെ സൂപ്പര്‍ ബൗള്‍ ഹാഫ് ടൈം ഷോയ്ക്കിടയിലെ ഗാനത്തിന്റെ ചുവടുകള്‍ പുനരാവിഷ്കരിക്കലാണ് പുതിയ ചലഞ്ച്. ഫെബ്രുവരിയില്‍ നടന്ന പരിപാടിയുടെ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു. അതിനിടെയാണ് ലോക്ഡൗണ്‍ ആയതോടെ ഇതേ ഗാനത്തിന് ചുവടുകള്‍ വെക്കാന്‍ ചലഞ്ചുമായി ജെന്നിഫര്‍ തന്റെ ആരാധകരെ ക്ഷണിച്ചത്.