'ഇപ്പോള്‍ വൈറലായ ന്യൂഡ് മെറ്റേണിറ്റി ഷൂട്ടല്ല ആദ്യത്തേത്, ഞങ്ങളുടേതാണ്'

ഇപ്പോള്‍ വൈറലായ ന്യൂഡ് മെറ്റേണിറ്റി ഷൂട്ടിന് മുന്‍പ് ആദ്യമായി തങ്ങളാണ് ഇത്തരത്തില്‍ ഒരു ഷൂട്ട് നടത്തിയതെന്ന അവകാശവാദവുമായി ഫോട്ടോഗ്രാഫറായ നീതു ചന്ദ്രനും ഭർത്താവ് മനൂപ് ചന്ദ്രനും. അതിനുവേണ്ടി മോഡലായത് ജോമോള്‍ ജോസഫും ഭര്‍ത്താവ് വിനുവുമാണെന്നും നീതു ചന്ദ്രന്‍ പറയുന്നു.
'ഡിസംബറിലായിരുന്നു ഇത്തരത്തില്‍ ഒരു ഷൂട്ട് നടത്തിയത്. ഇരുളും വെളിച്ചവും എന്നതായിരുന്നു തീം. ഗര്‍ഭകാലത്തെ സ്ത്രീയുടെ സൗന്ദര്യവും പരിശുദ്ധിയെയും പകര്‍ത്തുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ജോമോള്‍ ധാരാളം സൈബര്‍ അറ്റാക്കുകള്‍ നേരിട്ടിരുന്ന കാലവുമാണ്. അതുകൊണ്ട് തന്നെ ബോഡി പൊളിറ്റിക്‌സ് വ്യക്തമാക്കുന്ന ചിത്രങ്ങളായിരുന്നു ജോമോള്‍ ആഗ്രഹിച്ചത്. ഔട്ട് ഡോര്‍ ഫോട്ടോ ഷൂട്ടല്ല തങ്ങള്‍ ചെയ്തത്. ലൈറ്റ് ഉപയോഗിച്ച് ഷേഡുകള്‍ നല്‍കുകയായിരുന്നു.'
ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ജനുവരിയില്‍ പുറത്തു വിട്ടിരുന്നുവെന്നും നീതു പറയുന്നു. അന്ന് ആ ചിത്രങ്ങള്‍ക്ക് ധാരാളം അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും ഞങ്ങള്‍ക്കും ജോമോള്‍ക്കും ലഭിച്ചു. അന്നൊരു വലിയ പ്രമോഷനെ പറ്റിയൊന്നും ഞങ്ങള്‍ ചിന്തിച്ചിരുന്നില്ലെന്നും നീതു പറഞ്ഞു.
എന്നാല്‍ ആദ്യത്തെ ന്യൂഡ് മെറ്റേര്‍ണിറ്റി ഷൂട്ടല്ല ന്യൂഡ് ഔട്ട് ഡോര്‍ മെറ്റേര്‍ണിറ്റി ഷൂട്ടാണ് താന്‍ നടത്തിയതെന്നാണ് ഇതിന് മറുപടിയായി ആതിര പറയുന്നത്.
Content highlights: Maternity Photo shoot
Content Highlights: