'രക്ത'ത്തിൽ കുളിച്ച് നഗ്നയായി കെയ്ലി ജെന്നർ; വിമർശിച്ച് ആരാധകർ

സമൂഹമാധ്യമത്തില്‍ ഏറെ ആരാധകരുള്ള താരമാണ് മോഡലും ബിസിനസുകാരിയും ടിവി താരവുമായ കെയ്ലി ജെന്നര്‍. ഇപ്പോഴിതാ താരത്തിന്റെ ഒരു ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാവുകയാണ്. 'രക്ത'ത്തിൽ കുളിച്ചിരിക്കുന്ന കെയ്ലിയുടെ ചിത്രങ്ങൾക്ക് കീഴെ നിരവധി പേരാണ് വിമർശനങ്ങളുമായെത്തുന്നത്.
ഇൻസ്റ്റഗ്രാമിലൂടെ പുതിയ ബ്രാൻഡിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കെയ്ലി പങ്കുവച്ച ചിത്രങ്ങളാണ് വിമർശനങ്ങൾക്ക് വഴിവച്ചത്. രക്തം പൂശിയതിനു സമാനമായി നഗ്നയായി ഇരിക്കുന്ന കെയ്ലിയുടെ ചിത്രങ്ങളാണവ. എന്നാൽ ഇവ അനുചിതമായിപ്പോയെന്നാണ് ഭൂരിഭാഗം പേരുടെയും കമന്റുകൾ.
രക്തത്തിന് സമാനമായ ചായം ശരീരത്തിൽ പൂശിയിരിക്കുന്ന കെയ്ലിയാണ് ചിത്രങ്ങളിലുള്ളത്. മുഖമൊഴികെ ബാക്കിയുള്ള ശരീരഭാഗങ്ങളിൽ രക്തനിറം കാണാം. ചിത്രങ്ങൾ കാഴ്ചക്കാരെ അസ്വസ്ഥത ഉളവാക്കുന്നതാണ് എന്നാണ് നിരവധി പേർ കമന്റ് ചെയ്തത്.
ഇതെങ്ങനെ സെക്സിയായി കാണാനാവും എന്നും രക്തവും അതിനു സമാനമായ ചിത്രങ്ങളുമൊക്കെ പങ്കുവെക്കുമ്പോൾ ലോലഹൃദയക്കാരെ പരിഗണിക്കുകയോ അതല്ലെങ്കിൽ ചിത്രത്തിനൊപ്പം മുന്നറിയിപ്പെങ്കിലും നൽകേണ്ടതാണെന്നും പറയുന്നവരുണ്ട്.
ഫോബ്സ് മാസികയുടെ കണക്കുകള്‍ പ്രകാരം 2020ല്‍ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റിയിട്ടുള്ള താരമായിരുന്നു കെയ്ലി. 590 മില്യണ്‍ ഡോളറായിരുന്നു കെയ്ലിയുടെ ആ വർഷത്തെ വരുമാനം.
Content Highlights: Kylie Jenner poses completely nude covered in blood for photoshoot.
Content Highlights: