'പെങ്ങളാ'യതിനാല്‍ സംസാരിക്കുന്നത് വിലക്കിയ യുവരാജ്, സൗഹൃദത്തില്‍നിന്ന് പ്രണയത്തിലെത്തിയ ബന്ധം

ഒരുപാട് പേരുടെ ജീവിതത്തിലും പ്രണയസിനിമകളിലും നമ്മള്‍ കണ്ട കാഴ്ച്ചയാണ് ലൗ അറ്റ് ഫസ്റ്റ് സൈറ്റ്. ആദ്യ കാഴ്ച്ചയില്‍ തന്നെ എന്തോ ഒരു ഇഷ്ടം തോന്നിയെന്നും അവൾ/അവൻ ആയിരിക്കും തന്റെ ജീവിതപങ്കാളി എന്ന തോന്നലുണ്ടായെന്നും പ്രണയകഥ പറയുമ്പോള്‍ നമ്മള്‍ സ്ഥിരം കേള്‍ക്കാറുള്ള വാക്കുകളാണ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമാണ് സൗഹൃദത്തില്‍നിന്ന് പ്രണയമായി വളരുന്ന ബന്ധങ്ങള്‍. രണ്ടു പേരുടേയും കുറവുകളും കുറ്റങ്ങളും നല്ലതും ചീത്തയുമെല്ലാം നന്നായി മനസിലാക്കിയ ശേഷമായിരിക്കും ഇത്തരം ബന്ധങ്ങള്‍ വിവാഹത്തിലെത്തുക. സൗഹൃദത്തില്‍നിന്നാണ് മനോഹരമായ ബന്ധങ്ങളുടെ തുടക്കം എന്ന് പലരും പറഞ്ഞിട്ടുമുണ്ട്. ഈ വാക്കുകള്‍ ജീവിതത്തില്‍ അതുപോലെ പകര്‍ത്തിയ വ്യക്തിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ.
റിതിക സജ്‌ദേഹ് എന്ന പെണ്‍കുട്ടിയുമായി ഏഴു വര്‍ഷം നീണ്ടു നിന്ന സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് രോഹിത് കുടുംബജീവിതത്തിലേക്ക് കടന്നത്. ജീവിതത്തിലും കരിയറിലും പരസ്പരം പിന്തുണ നല്‍കാന്‍ കഴിയുമെന്ന് തിരിച്ചറിഞ്ഞ ശേഷം നടന്ന വിവാഹം. ഇരുപതാം വയസ്സില്‍ ആദ്യമായി റിതികയെ കണ്ടുമുട്ടിയ രോഹിതിന് അന്ന് പ്രണയമൊന്നും തോന്നിയിരുന്നില്ല. സംസാരിച്ചു തുടങ്ങിയ ശേഷം ഇരുവരുടേയും സൗഹൃദം വളരുകയും വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു. ഈ ബന്ധത്തിന് ഇടയില്‍ ഒരു പാലം പോലെ യുവരാജ് സിങ്ങ് ഇരുവര്‍ക്കുമൊപ്പം നിന്നു.
Content Highlights: indian cricket team captain rohit sharma and ritika sajdeh love story