അയാളുടെ ബാഗിൽ നിന്നും ഞാനത് കണ്ടെത്തി; ഗർഭിണിയായിരുന്നപ്പോൾ അയാൾ എന്നെ വഞ്ചിച്ചു- ചാരു അസോപ

ജനപ്രിയ സീരിയൽ താരം ചാരു അസോപയുടെയും സുസ്മിത സെന്നിന്റെ സഹോദരൻ രാജീവ് സെന്നിന്റെയും വിവാഹബന്ധവും അതിന്റെ ദാരുണമായ തകർച്ചയും വലിയ ചർച്ചയായിരുന്നു. ഗർഭിണിയായിരുന്ന സമയത്ത് ഭർത്താവ് തന്നോട് കാണിച്ച വിശ്വാസവഞ്ചനയെക്കുറിച്ചും മാനസിക പീഡനങ്ങളെക്കുറിച്ചും ചാരു മുൻപ് തുറന്നുപറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിരിക്കുന്നത്. പ്രസവകാലത്ത് താൻ അനുഭവിച്ച മാനസിക വേദനകളെക്കുറിച്ചും, സംശയങ്ങൾക്കൊടുവിൽ രാജീവിന്റെ ബാഗിൽ നിന്നും തെളിവുകൾ കണ്ടെത്തിയതിനെക്കുറിച്ചാണ് ചാരു അസോപ സംസാരിച്ചത്.
ഗർഭകാലത്തിന്റെ ഭൂരിഭാഗവും ചാരു മുംബൈയിലാണ് ചെലവഴിച്ചത്. എന്നാൽ ആ സമയത്ത് രാജീവ് ദിവസവും മണിക്കൂറുകളോളം വീടിന് പുറത്തായിരുന്നു. ഗോരേഗാവ് ഈസ്റ്റിലെ വീട്ടിൽ നിന്ന് രാവിലെ 11 -ന് ബാന്ദ്രയിലെ ജിമ്മിലേക്ക് പോകുന്ന രാജീവ്, രാത്രി വൈകി 11 -നോ 12 -നോ മാത്രമാണ് തിരികെ എത്തിയിരുന്നത്. ഇത്രയും സമയം എവിടെയായിരുന്നുവെന്ന് ചോദിക്കുമ്പോൾ ട്രാഫിക്കിൽ പെട്ടുപോയെന്നും, ബാന്ദ്രയിലെ കഫേകളിൽ ട്രാഫിക് കുറയാൻ കാത്തിരിക്കുകയായിരുന്നുവെന്നും, കാറിൽ ഉറങ്ങിപ്പോയെന്നുമൊക്കെയുള്ള ഒഴികഴിവുകളാണ് രാജീവ് നൽകിയിരുന്നത്. സ്‌നേഹം കാരണം ആ വാദങ്ങളെല്ലാം താൻ വിശ്വസിക്കുകയും ചെയ്തുവെന്നാണ് ചാരു തുറന്നുപറഞ്ഞത്.
എന്നാൽ, ആരോടും പറയാതെ രാജീവ് പെട്ടെന്നൊരു ദിവസം ഡൽഹിയിലേക്ക് പോയതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. രാജീവിന്റെ സാധനങ്ങൾ ഒതുക്കിവെക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ യാത്രാബാഗിൽ നിന്ന് തന്നെ ചതിച്ചുവെന്നുള്ള തെളിവ് ഉൾപ്പടെയുള്ള വസ്തുക്കൾ ചാരുവിന് ലഭിക്കുന്നത്. ഇത് താൻ വഞ്ചിക്കപ്പെടുകയാണെന്ന് ചാരുവിന് ബോധ്യപ്പെട്ടു. രാജീവിന്റെ വഞ്ചനയെക്കുറിച്ച് അദ്ദേഹത്തിന്റെ കുടുംബത്തിനും വ്യക്തമായ അറിവുണ്ടായിരുന്നുവെന്ന് ചാരു ആരോപിച്ചു.
ഗാർഹിക പീഡന ആരോപണങ്ങൾ
കേവലം വഞ്ചനയിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല തങ്ങൾക്കിടയിലെ പ്രശ്‌നങ്ങളെന്ന് ചാരു വെളിപ്പെടുത്തി. പലപ്പോഴും രാജീവിൽ നിന്നും ശാരീരിക പീഡനങ്ങൾ നേരിടേണ്ടി വന്നതായും, ഇതേത്തുടർന്ന് പൊലീസിൽ പരാതി നൽകേണ്ട സാഹചര്യം വരെയുണ്ടായെന്നും താരം തുറന്നുപറഞ്ഞു. എന്നാൽ, ഓരോ തവണയും മാപ്പപേക്ഷകളുമായി രാജീവ് എത്തുമ്പോൾ, ദാമ്പത്യബന്ധത്തിന് മറ്റൊരു അവസരം കൂടി നൽകാൻ ചാരു തയ്യാറാവുകയായിരുന്നു.
'വീണ്ടും ഒരു പുതിയ തുടക്കത്തിനായി താൻ നിരന്തരം കാത്തിരിക്കുകയായിരുന്നു. എന്നാൽ ഓരോ ശ്രമവും പരാജയപ്പെടുകയാണുണ്ടായതെന്നും ചാരു ഓർത്തെടുക്കുന്നു. അതേസമയം, ചാരുവിന്റെ ആരോപണങ്ങളെല്ലാം നിഷേധിച്ച രാജീവ് സെൻ, നടൻ കരൺ മെഹ്‌റയുമായി ചാരുവിന് വഴിവിട്ട ബന്ധമുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ഈ വാദങ്ങൾ പൂർണ്ണമായും തെറ്റാണെന്നും വ്യാജ കഥകളാണെന്നും ചാരു ശക്തമായി പ്രതിഷേധിച്ചു.
മകൾക്ക് വേണ്ടി എടുത്ത തീരുമാനവും വേർപിരിയലും
2019-ലായിരുന്നു ചാരു അസോപയും രാജീവ് സെന്നും തമ്മിലുള്ള വിവാഹം നടന്നത്. 2021-ൽ ഇവർക്ക് ജിയാന എന്ന പെൺകുഞ്ഞ് പിറന്നു. കുഞ്ഞുണ്ടായ ശേഷവും പ്രശ്‌നങ്ങൾ രൂക്ഷമായതോടെ ഇരുവരും വിവാഹമോചനത്തിന് അപേക്ഷ നൽകിയെങ്കിലും, മകളുടെ ഭാവി ഓർത്ത് കേസ് പിൻവലിച്ച് ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ പരസ്പര വിശ്വാസം പൂർണ്ണമായും നഷ്ടപ്പെട്ട ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്തതിനെ തുടർന്ന് 2023 ജൂൺ 8-ന് ഇരുവരും നിയമപരമായി വേർപിരിഞ്ഞു.'മേരെ അംഗനേ മേം', 'ദേവോം കേ ദേവ്... മഹാദേവ്', 'ബാൽ വീർ', 'ജീജി മാ' തുടങ്ങിയ പ്രശസ്ത പരമ്പരകളിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതയായ നടിയാണ് ചാരു അസോപ. വിവാഹമോചനം നേടിയെങ്കിലും തങ്ങളുടെ മകൾ ജിയാനയ്ക്ക് മാതാപിതാക്കളുടെ സ്‌നേഹം നിഷേധിക്കപ്പെടരുതെന്ന നിർബന്ധം ചാരുവിനുണ്ട്. മകൾക്ക് തന്റെ പിതാവിനൊപ്പം സമയം ചെലവഴിക്കാനുള്ള എല്ലാ അവകാശവുമുണ്ടെന്നും, അതിനായി രാജീവുമായി ആരോഗ്യകരമായ ഒരു സൗഹൃദം നിലനിർത്താൻ താൻ ആഗ്രഹിക്കുന്നുവെന്നും ചാരു വ്യക്തമാക്കി
Content Highlights: Charu Asopa revealed she found evidence of Rajeev Sen's infidelity in his travel bag during her pregnancy., The actress faced mental harassment, financial stress, and domestic abuse during their marriage., Despite reconciliation attempts for their daughter Ziana, the couple legally divorced in June 2023., Charu maintains a healthy co-parenting relationship with Rajeev for the sake of their daughter.