38-ാം പിറന്നാൾ ദിനത്തിൽ ഗ്ലാമർ ലുക്കിൽ വാണി കപൂർ; വൈറലായി ചിത്രങ്ങൾ

ബോളിവുഡ് നടി വാണി കപൂർ തന്റെ 38-ാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ വൈറലായി. നീല നിറത്തിലുള്ള ബിക്കിനി ധരിച്ച് സ്വിമ്മിങ് പൂളിനരികിലും പൂളിനുള്ളിലുമായി പോസ് ചെയ്ത താരത്തിന്റെ ഗ്ലാമർ ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഈ ചിത്രങ്ങൾ ഇതിനകംതന്നെ ഇന്റർനെറ്റിൽ വലിയ ചർച്ചയായിക്കഴിഞ്ഞു.
ജന്മദിനത്തോടനുബന്ധിച്ച് വാണി കപൂർ ചിത്രങ്ങൾക്കൊപ്പം ഇങ്ങനെ കുറിച്ചിരുന്നു: ഓരോ നിമിഷവും പൂർണ്ണമായി ജീവിക്കാൻ ഞാൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കൂടുതൽ സന്തോഷത്തോടെ, ഭാവിയിൽ വരാനിരിക്കുന്ന എല്ലാറ്റിനുമായി ഞാൻ തയ്യാറായിരിക്കുന്നു.
വാണിയുടെ ഈ ഹോട്ട് ആൻഡ് ഗ്ലാമറസ് ലുക്ക് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി പ്രമുഖ താരങ്ങളാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയത്. നടിമാരായ രാഷി ഖന്ന ഫയർ ഇമോട്ടികൾ പങ്കുവെച്ചപ്പോൾ, നിമ്രത് കൗർ സോഫി ചൗധരി, അനുഷ്‌ക രഞ്ജൻ എന്നിവരും ആശംസകളുമായി എത്തി. സോഷ്യൽ മീഡിയയിൽ ആരാധകർ വാണിയുടെ ഫിറ്റ്നസിനെയും ലുക്കിനെയും പ്രശംസിച്ച് നിരവധി കമന്റുകളാണ് പങ്കുവെക്കുന്നത്.
2013-ൽ പുറത്തിറങ്ങിയ 'ശുദ്ധ് ദേശി റൊമാൻസ് എന്ന ചിത്രത്തിലൂടെയാണ് വാണി കപൂർ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. അപർശക്തി ഖുറാന, പരേശ് റാവൽ എന്നിവർക്കൊപ്പം അഭിനയിക്കുന്ന 'ബദ്തമീസ് ഗിൽ' എന്ന ചിത്രമാണ് വാണിയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. ഇതിനുപുറമെ ‘സർവ്വ്ഗുൺ സമ്പന്നൻ' എന്ന ചിത്രത്തിലും താരം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Content Highlights: Vaani Kapoor celebrated her 38th birthday with glamorous bikini photos., The Instagram post went viral, receiving praises from fans and fellow actors., Upcoming projects include 'Badtameez Gill' and 'Sarvagunn Sampanna'.