സ്വിം സ്യൂട്ടും ഫ്‌ളോറല്‍ പ്രിന്റുകളും; സുഹാനയുടെ സ്റ്റൈലിഷ് സമ്മര്‍ ഫാഷന്‍

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരപുത്രിമാരില്‍ ഒരാളാണ് സുഹാന ഖാന്‍. 22-കാരിയായ സുഹാന, സോയ അക്തര്‍ സംവിധാനം ചെയ്ത ആര്‍ച്ചീസ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. അടുത്തിടെ സഹോദരന്‍ ആര്യന്‍ ഖാന്റെ പുതിയ വസ്ത്ര ബ്രാന്‍ഡിന്റെ മോഡലായും സുഹാന എത്തിയിരുന്നു.
ഇപ്പോഴിതാ സ്റ്റൈലിഷായ സമ്മര്‍ ഔട്ട്ഫിറ്റ് ധരിച്ചുള്ള സുഹാനയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ട്രോപ്പിക്കല്‍ സ്വിം സ്യൂട്ടും ഫ്‌ളോറല്‍ ഗൗണും ധരിച്ചാണ് സുഹാന ബീച്ചിലെ സായാഹ്നങ്ങള്‍ ആസ്വദിച്ചത്. ഇതിനൊപ്പം ഗോള്‍ഡന്‍ നെക്ക്‌ളേസും ഹൂപ്‌സും വളകളും അണിഞ്ഞു.
ക്ലോതിങ് ബ്രാന്‍ഡായ ഗൗലാഷിന്റെ വസ്ത്രങ്ങളാണ് സുഹാന ധരിച്ചത്. പ്രിയങ്ക കപാഡിയയാണ് സ്റ്റൈലിസ്റ്റ്. സുഹാനയുടെ കൂടുതല്‍ ചിത്രങ്ങള്‍ പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
Content Highlights: suhana khans summer vibes in this printed swim suit