സേഫ്റ്റി പിന്നുകള്‍ കുത്തിയ ജീന്‍സ് ധരിച്ച് സാമന്ത; 'ജസ്റ്റ് ലുക്കിങ് ലൈക്ക് എ വൗ' എന്ന് ആരാധകര്‍

സാമന്ത റൂത്ത് പ്രഭു | Photo: instagram/ samantha ruth prabhu
സാമന്ത റൂത്ത് പ്രഭു | Photo: instagram/ samantha ruth prabhu

തെന്നിന്ത്യന്‍ താരം സാമന്ത റൂത്ത് പ്രഭുവിന്റെ പുതിയ ലുക്ക് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. എംടിവിയുടെ ഒരു റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി എത്തിയപ്പോള്‍ സാമന്ത ധരിച്ച ഡെനിമിന്റെ ഔട്ട്ഫിറ്റാണ് വൈറലാകുന്നത്. 

ജംപ്‌സ്യൂട്ട് സ്റ്റൈലിലുള്ള ഡെനിം ടോപ്പും പാന്റുമാണ് സാമന്ത ധരിച്ചത്. ഈ ഔട്ട്ഫിറ്റിലെ പാന്റിന്റെ ഡിസൈനാണ് എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയത്. കീറിയ ഭാഗം സേഫ്റ്റി പിന്നുകള്‍ കൊണ്ട് കൂട്ടിച്ചേര്‍ക്കുന്നതു പോലെയുള്ള ഡിസൈനാണ് പാന്റില്‍ നല്‍കിയത്്. ഹാര്‍ട്ട് ഷേപ്പിലുള്ള സ്ലീവ്‌ലെസ് ടോപ്പാണ് ഇതിനൊപ്പം ധരിച്ചത്. സൈഡില്‍ കട്ടുള്ള ഈ ടോപ്പിന്റെ മുന്‍ഭാഗം പാന്റുമായി കൂടിച്ചേരുന്ന രീതിയിലാണുള്ളത്.

ഇതിനൊപ്പം രണ്ട് ലെയറുകളോട് കൂടിയ സില്‍വര്‍ ചെയ്‌നും ഹെവി വര്‍ക്കുള്ള വളകളും ചെയ്ന്‍ ബ്രേസ്‌ലെറ്റും അണിഞ്ഞു. ചെറിയ സ്റ്റഡും മോതിരവും താരം ധരിച്ചിരുന്നു. അഴിച്ചിട്ട രീതിയിലാണ് മുടി സ്റ്റൈല്‍ ചെയ്തത്. പിങ്ക് ഗ്ലോസി ലിപ്‌സിറ്റിക്കും സില്‍വര്‍ ഐ ഷാഡോയും കറുപ്പ് നെയ്ല്‍ പോളിഷും താരത്തിന് സ്‌റ്റൈലിഷ് ലുക്ക് നല്‍കി. 

ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. 'ഫുള്‍ സര്‍ക്ക്ള്‍' എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റായ ലക്ഷ്മി ലെഹറാണ് സാമന്തയെ കൂടുതല്‍ സുന്ദരിയാക്കിയത്. മൃണാല്‍ താക്കൂര്‍, രാകുല്‍പ്രീത്, സംയുക്ത ഹെഗ്‌ഡെ തുടങ്ങിയ താരങ്ങള്‍ സാമന്തയെ അഭിനന്ദിച്ച് പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. 'ജസ്റ്റ് ലുക്കിങ് ലൈക്ക് എ വൗ' എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. 

Content Highlights: samantha ruth prabhu styles heart shaped denim bodice with dramatic safety pin detailed jeans