സ്ട്രാപ്‌ലെസ് വൈറ്റ് ഗൗണും ഡയമണ്ട് നെക്ക്‌ളേസും; ഓസ്‌കർ വേദിയിൽ കൂടുതൽ സുന്ദരിയായി പ്രിയങ്ക

പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും | Photo: AFP
പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും | Photo: AFP

ഇത്തവണ ഓസ്‌കർ പുരസ്‌കാര വേദിയിൽ റെഡ് കാർപറ്റിൽ മാത്രമായിരുന്നില്ല നടി പ്രിയങ്ക ചോപ്രയുടെ സാന്നിധ്യം. ഡോൾബി തിയേറ്ററിൽ മികച്ച ഇന്റർനാഷണൽ ഫീച്ചർ ഫിലിമിനുള്ള പുരസ്‌കാരം പ്രഖ്യാപിക്കാൻ സ്പാനിഷ് നടൻ യാവിയർ ബാർഡെമിനൊപ്പം വേദിയിൽ എത്തിയത് പ്രിയങ്കയായിരുന്നു.

തിളക്കമുള്ള വെള്ള ഗൗണിലാണ് താരം പുരസ്‌കാര വേദിയിലെത്തിയത്. കറുപ്പ് നിറത്തിലുള്ള സ്യൂട്ട് ധരിച്ച് ഭർത്താവും ഗായകനുമായ നിക്ക് ജൊനാസും കൂടെയുണ്ടായിരുന്നു. ടൈറ്റ് കോർസെറ്റ് ബോഡിയിൽ നിന്ന് ഒഴുകിയിറങ്ങി സ്‌കർട്ടോട് കൂടിയ മോണോടോൺ ഡിസൈനാണ് ഈ ഗൗണിന് ഉണ്ടായിരുന്നത്. താഴ്ഭാഗത്തെ സ്ലിറ്റിലുള്ള ഫെതർ ഡിസൈൻ കൂടുതൽ ഭംഗി നൽകി. ഇതിനൊപ്പം ബുൾഗറിയുടെ നീല നിറത്തിലുള്ള കല്ലുകൾ പതിപ്പിച്ച വജ്ര നെക്ക്‌ളേസും അണിഞ്ഞു. കാതിൽ സോളോ സ്റ്റഡുകൾ കൂടി ചേർന്നതോടെ പ്രിയങ്കയുടെ ലുക്ക് പൂർണമായി. ന്യൂഡ് ലിപ്സ്റ്റിക്കിനൊപ്പം ഓപ്പൺ ഹെയറാണ് പ്രിയങ്ക പരീക്ഷിച്ചത്.

ഫ്‌ളോറൽ പാറ്റേണിലുള്ള മനോഹരമായ സ്ട്രാപ്‌ലെസ് ഗൗൺ ധരിച്ചാണ് നടി ആനി ഹാത്ത്‌വേ റെഡ് കാർപറ്റിലെത്തിയത്. ഗൗണിന്റെ മധ്യഭാഗത്തായി ബെൽറ്റും സ്റ്റൈൽ ചെയ്തിരുന്നു. ഇതിനൊപ്പം വെൽവെറ്റ് ഗ്ലൗസും ഡയമണ്ട് ആഭരണങ്ങളും അണിഞ്ഞു. ജീവിതപങ്കാളികളായ ക്രിസ് ഇവാൻസും ആൽബ ബാബിസ്റ്റയും ഒരുമിച്ചാണ് ഓസ്‌കറിന്റെ റെഡ് കാർപറ്റിലെത്തിയത്. ചുവപ്പും പിങ്കും കലർന്ന ഗൗണിലാണ് നടി ജെസ്സി ബക്‌ലി പുരസ്‌കാര വേദിയിലെത്തിയത്. കൂടെ ഡയമണ്ട് ആഭരണങ്ങളും അണിഞ്ഞു.

Content Highlights: Priyanka Chopra wore a custom white Dior gown with feather detailing to the 2026 Oscars., The look was accessorized with a Bulgari diamond necklace featuring blue accents., Priyanka attended as a presenter alongside stars like Robert Downey Jr.,