പൂക്കളും കിളികളും മരങ്ങളും ഡിസൈന്‍ ചെയ്ത ഗൗണ്‍; ഗ്ലാമറസ് ലുക്കില്‍ പാര്‍വതി

പാര്‍വതി തിരുവോത്ത് | Photo: Instagram/ Parvathy Thiruvothu
പാര്‍വതി തിരുവോത്ത് | Photo: Instagram/ Parvathy Thiruvothu

ഫാഷനില്‍ അല്‍പം ഗ്ലാമര്‍ പരീക്ഷിച്ച് നടി പാര്‍വതി തിരുവോത്ത്. ഫിലിം ഫെയര്‍ പുരസ്‌കാര വേദിയിലെത്തിയപ്പോള്‍ പാര്‍വതി ധരിച്ച ഔട്ട്ഫിറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്. ഫ്‌ളോറല്‍ ഗ്ലിറ്റര്‍ വര്‍ക്കുള്ള കറുപ്പ് സ്ലീവ്‌ലെസ് ഗൗണായിരുന്നു താരത്തിന്റെ ഔട്ട്ഫിറ്റ്.

പൂക്കള്‍ക്കൊപ്പം മരങ്ങളും കിളികളും ഡിസൈന്‍ ചെയ്ത ഗൗണ്‍ പ്രകൃതിയുടെ സൗന്ദര്യം മുഴുവന്‍ ഒപ്പിയെടുത്തിട്ടുണ്ട്. ഡീപ് വി നെക്ക് താരത്തിന് ഗ്ലാമറസ് ലുക്കും നല്‍കി. ഹെയര്‍സ്റ്റൈലിലും താരം പുതിയ പരീക്ഷണം നടത്തി. ചുരുണ്ട മുടി പുട്ട് അപ് സ്റ്റൈലിലാണ് കെട്ടിവെച്ചത്. ഇതിനൊപ്പം സില്‍വര്‍ നിറത്തിലുള്ള വലിയ ഹാങിങ് കമ്മലുകളും അണിഞ്ഞു. 

ഇതിന് താഴെ നിരവധി പേര്‍ താരത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്. 'വളരെ സുന്ദരിയായിരിക്കുന്നു' എന്നാണ് ശ്രുതി ഹാസന്‍ കുറിച്ചത്. ഇത് പാര്‍വതി തന്നെയാണോ എന്നും ഗൗണ്‍ മനോഹരമായിട്ടുണ്ടെന്നുമെല്ലാം ആരാധകരുടെ കമന്റിലുണ്ട്. 

Content Highlights: parvathy thiruvoth glamourous look in film fare award